This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നബസവ (12-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്നബസവ (12-ാം ശ.)

വീരശൈവസന്ന്യാസിയും കന്നഡ വചനകാരനും. 1150-നടുത്താണ് ജനനമെന്നു കരുതപ്പെടുന്നു. ഇദ്ദേഹം വീരശൈവമതത്തിലെ പഞ്ചമഹാസന്ന്യാസികളില്‍ ഒരാളാണ്. ബസവേശ്വരയുടെ അനന്തരവനായ ഇദ്ദേഹം ആകെ 1503 വചനങ്ങള്‍ രചിച്ചിട്ടുണ്ട്. അവ ഉന്നതമായ ദാര്‍ശനിക മാനം പുലര്‍ത്തുന്നവയും ഉത്കൃഷ്ട സാഹിത്യശോഭയാര്‍ന്നവയുമാണ്. വീരശൈവമതത്തിന്റെ ദാര്‍ശനികതലം വ്യാഖ്യാനിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ഓരോ രചനയും. മുഖ്യ കൃതികള്‍ ഷഠ്സ്ഥലവചന കരണഹസുഗെ, മിശ്രാര്‍പ്പണ, മന്ത്രഗോപ്യ, കാലജ്ഞാന, രുദ്രഭാരത, മേഘചക്ര എന്നിവയാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി വിരൂപാക്ഷ പണ്ഡിറ്റ് ചെന്നബസവപുരാണ എന്നൊരു കൃതി രചിച്ചിട്ടുണ്ട്. പില്ക്കാല വീരശൈവവചനകാരന്മാരുടെ മിക്ക രചനകളിലും ചെന്നബസവയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍