This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കണ്ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കണ്ണന്‍

ചോളരാജാവ്. സംഘകാലത്തിന്റെ അവസാനഘട്ടത്തിലെ രാജാവായിരുന്ന ചെങ്കണ്ണന്‍, നാലാം ശതകത്തിലോ അഞ്ചാം ശതകത്തിലെ ജീവിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ചേരരാജാവായ കണൈക്കാല്‍ ഇരുമ്പൊറൈയെ ചേരതലസ്ഥാനമായ കരുവൂരിനു സമീപം കഴുമലം എന്ന സ്ഥലത്തുവച്ച് ചെങ്കണ്ണന്‍ തോല്പിച്ചു. പൊയ്ഗയ്യാര്‍ എന്ന കവി കളവാഴി എന്ന തന്റെ കാവ്യത്തില്‍ ഇവര്‍ തമ്മിലുള്ള യുദ്ധം വിശദമായി വിവരിച്ചിരിക്കുന്നു. തടവുകാരനാക്കപ്പെട്ട ചേരരാജാവിന്റെ നില അതിദയനീയമായിരുന്നു. ദാഹജലംപോലും നിഷേധിക്കപ്പെട്ട ഇദ്ദേഹം ആത്മഹത്യയ്ക്കുവരെ മുതിര്‍ന്നു. പിന്നീട് ചേരരാജാവിന്റെ സുഹൃത്തായ പൊയ്ഗയ്യാറിന്റെ അഭ്യര്‍ഥനയെ മാനിച്ച് ചെങ്കണ്ണന്‍ ചേരരാജാവിനെ മോചിപ്പിച്ചു.

പേരുകേട്ട ശിവഭക്തനായ ചെങ്കണ്ണന്‍, ആള്‍വാര്‍മാരില്‍ പ്രമുഖനായ തിരുമങ്കയുടെ അഭിപ്രായത്തില്‍, എഴുപതോളം ശിവക്ഷേത്രങ്ങള്‍ തമിഴ്നാട്ടില്‍ നിര്‍മിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍