This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂട്ട്

ഉണങ്ങിയ തെങ്ങോല, കൊതുമ്പ്, കോച്ചാട്ട (കോഞ്ഞാട്ട), അടിച്ചാര, കരിമ്പിന്‍ ചണ്ടി, മുളംചീളി, ഈറ്റ തുടങ്ങിയ എളുപ്പം എരിയുന്ന വസ്തുക്കളില്‍ ഒന്നോ പലതോ ചേര്‍ത്തുകെട്ടിയത്. രാത്രി സഞ്ചാരത്തില്‍ വഴിവെളിച്ചത്തിനായാണ് ഇതു പൊതുവേ ഉപയോഗിക്കുന്നത്. ഓലച്ചൂട്ട് കെട്ടി അടുപ്പില്‍ തീ കത്തിക്കുന്നതിനായി ഉപയോഗിക്കുന്ന പതിവുമുണ്ട്. നീളത്തില്‍ കെട്ടിയുണ്ടാക്കിയ ചൂട്ടിന്റെ ഒരറ്റം തീ കത്തിച്ചശേഷം മറ്റേയറ്റം ഉയര്‍ത്തിപ്പിടിച്ചാണ് സാധാരണയായി വഴിവെളിച്ചം ഉണ്ടാക്കുന്നത്. ഇടയ്ക്കിടെ ചൂട്ട് വീശി ആളിച്ച് അണയാതെ നോക്കുകയും ചെയ്യും. ടോര്‍ച്ച് ലൈറ്റിന്റെ പ്രചാരത്തോടെ ചൂട്ടിന്റെ ഈ ദൌത്യം കുറഞ്ഞുവെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇതിപ്പോഴും പ്രചാരത്തിലുണ്ട്. വഴിവെളിച്ചത്തിനെന്നപോലെ അനുഷ്ഠാനങ്ങള്‍ക്കുള്ള ദീപവിതാനത്തിനും ഇത് ഉപയോഗിക്കാറുണ്ട്. തെയ്യവും തിറയുമെല്ലാം മിക്കപ്പോഴും ചൂട്ടുവെളിച്ചത്തിലാണ് അരങ്ങേറാറുള്ളത്. വയനാട്ടുകുലവന്‍ തെയ്യത്തില്‍ ചൂട്ടിനു വളരെയേറെ പ്രാധാന്യമുണ്ട്. ചാമുണ്ഡിത്തെയ്യത്തില്‍ ഓലച്ചൂട്ടു കത്തിച്ചു പിടിച്ചു നടത്തുന്ന 'ചൂട്ടാട്ടം' ആകര്‍ഷകമായ ഒരു അനുഷ്ഠാനനൃത്തമാണ്. ചൂട്ടുഴിയല്‍ എന്നൊരു മന്ത്രവാദവും നിലവിലുണ്ട്. 'ചൂട്ടുപടയണി' എന്നൊരു പ്രത്യേക നാടോടിക്കല (അനുഷ്ഠാനം) മധ്യകേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍