This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുതിയ രാജാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുതിയ രാജാക്കന്മാര്‍

ബോഡോ വംശജനായ അസമിലെ രാജാക്കന്മാര്‍. ചുതിയര്‍ 1000-ാമാണ്ട് സദിയ ഭരിച്ചിരുന്ന ഹിന്ദുരാജാക്കന്മാരെ പുറന്തള്ളിക്കൊണ്ട് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ 13-ാം ശതകത്തിന്റെ ആദ്യത്തിലുണ്ടായ അഹോമുകളുടെ തള്ളിക്കയറ്റത്തിനു മുമ്പില്‍ ചുതിയര്‍ക്ക് പിടിച്ചുനില്ക്കാനായില്ല. തുടര്‍ന്ന് അഹോമുകളും ചുതിയരും നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. 1376-ല്‍ ചുതിയര്‍, സന്ധി എന്ന വ്യാജേന അഹോം രാജാവ് സൂതുഫായുമായി അടുക്കുകയും ചതിയിലൂടെ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. തുടര്‍ന്നുണ്ടായ രൂക്ഷമായ പോരാട്ടം 1523-ല്‍ അഹോം രാജാവ് സുഹൂന്‍മുങ്ഗ് (1497-1539) ചുതിയന്മാരെ നാമാവശേഷമാക്കി അവരുടെ രാജ്യം പിടിച്ചടക്കുന്നതുവരെ ദീര്‍ഘിപ്പിച്ചു.

സദിയയിലെ പ്രസിദ്ധമായ താമ്രക്ഷേത്രത്തില്‍ ചുതിയന്മാര്‍ നരബലി നടത്തിയിരുന്നതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍