This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുട്ടിയാറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുട്ടിയാറ്റ

ചുട്ടിയാറ്റ

കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ഒരിനം ചെറിയ പക്ഷി. സ്പോട്ടഡ് മുനിയ (spoted munia) എന്ന് ഇംഗ്ലീഷില്‍ വിളിക്കപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം യൂറോലോണ്‍ച പങ്ക്റ്റുലേറ്റ (Uroloncha punctulata) എന്നാണ്. ഭാഗ്യക്കുരുവികള്‍ എന്നറിയ പ്പെടുന്ന പക്ഷിവര്‍ഗത്തിലെ ഒരിനമാണ് ചുട്ടിയാറ്റ. ഈ വര്‍ഗത്തിലെ പക്ഷികളില്‍ നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടു വരുന്നതും ചുട്ടിയാറ്റ തന്നെ.

ആറ്റക്കുരുവിയെക്കാള്‍ ചെറിയ പക്ഷിയായ ചുട്ടിയാറ്റയുടെ തല താരതമ്യേന ചെറുതാണ്. എന്നാല്‍ ശരീരം മൊത്തത്തില്‍ ചീര്‍ത്തതാണ്. ശക്തിയേറിയതും മുക്കോണാകൃതിയിലുള്ളതുമായ കൊക്ക് കട്ടിയേറിയ വിത്തുകള്‍ ഭക്ഷിക്കാനുള്ള ഒരു അനുകൂലനമായി കണക്കാക്കാം.

ചെറുകൂട്ടങ്ങളായാണ് ചുട്ടിയാറ്റ ഇരതേടാറുള്ളത്. നാലോ അഞ്ചോ പക്ഷികള്‍ മുതല്‍ ഇരുന്നൂറോളം പക്ഷികള്‍ വരെ ഒരു സംഘത്തിലുണ്ടാവും. ധാന്യങ്ങള്‍, പുല്‍വിത്തുകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.

ചുട്ടിയാറ്റയ്ക്ക് മൊത്തത്തില്‍ ചെമ്പിച്ച തവിട്ടുനിറമാണെങ്കിലും സന്താനോത്പാദനകാലത്ത് ഇവയുടെ നിറത്തിനു വ്യത്യാസം കണ്ടുവരുന്നു. ഈ സമയത്ത് തല, താടി, തൊണ്ട, പുറം എന്നീ ഭാഗങ്ങള്‍ക്കു നല്ല ചോക്കലേറ്റ് നിറമായിത്തീരുന്നു; മാറിടം മുതല്‍ ഉദരം വരെ വെള്ളയും. പൂവനും പിടയ്ക്കും ഈ നിറംമാറ്റം സംഭവിക്കുന്നു. സന്താനോത്പാദനകാലം കഴിയുന്നതോടെ രണ്ടിനും ചെമ്പിച്ച തവിട്ടുനിറം തിരികെ ലഭിക്കുന്നു.

മുള്‍ച്ചെടികള്‍ക്കിടയിലും മറ്റുമാണ് ചുട്ടിയാറ്റ കൂടുകെട്ടാറുള്ളത്. നേര്‍ത്ത പുല്‍ത്തണ്ടുകള്‍ നന്നായി മെടഞ്ഞു പന്തുപോലെയുള്ള കൂടാണ് ഇവ ഉണ്ടാക്കുക മഴക്കാലത്താണ് ഇവ സാധാരണയായി കൂടുകെട്ടാറുള്ളത്. ഒരു സമയം എട്ടോളം മുട്ടകള്‍ ഇടാറുണ്ട്. മുട്ടകള്‍ക്കു നല്ല വെള്ളനിറമാണ്. ആണ്‍-പെണ്‍ പക്ഷികള്‍ മാറിമാറി അടയിരുന്നു മുട്ട വിരിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍