This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുക്ചീ കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുക്ചീ കടല്‍

Chukchi Sea

അലാസ്കയ്ക്കും സൈബീരിയയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ആര്‍ട്ടിക് സമുദ്രഭാഗം. ചുക്ചീ കടലിനെയും ബെറിങ് കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെറിങ് കടലിടുക്കിനു വടക്കായി കാണുന്നു. വന്‍കരത്തിട്ടിനുള്ളില്‍ തന്നെ വ്യാപിച്ചിരിക്കുന്നു എന്നതിനാല്‍ ഇതിന് ആഴം 50 മീറ്ററില്‍ താഴെയേ ഉള്ളു. വന്‍കരത്തിട്ടിന്റെ അതിരില്‍ വച്ചാണ് ചുക്ചീ കടല്‍ ആര്‍ട്ടിക് സമുദ്രവുമായി ചേരുന്നത്. വര്‍ഷത്തില്‍ ഒമ്പതുമാസവും ഈ കടല്‍ മഞ്ഞുമൂടി കിടക്കുന്നു. ചുക്ചീ കടല്‍ ഉള്‍പ്പെടുന്ന വന്‍കരത്തട്ടിന് ഏതാണ്ട് 800 കി.മീ. വീതിയുണ്ട്.

വര്‍ഷം മുഴുവന്‍ മഞ്ഞുമൂടികിടക്കുന്ന ആര്‍ട്ടിക് സമുദ്രത്തില്‍ വേനല്‍ക്കാലത്ത് ഹിമവിമുക്തമാകുന്ന ഉപരിതലഭാഗങ്ങളിലൊന്നാണ് ചുക്ചീ കടല്‍. ആര്‍ട്ടിക് സമുദ്രത്തില്‍ ജലോപരിതലത്തില്‍ നിന്ന് കുത്തനെ 30-50 മീ. താഴ്ച വരെ ഒരേ താപനിലയും ലവണത്വവുമാണുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ചുക്ചീ ജലത്തിന്റെ സ്വഭാവം. ഇതിനു കാരണം മേല്പറഞ്ഞ പ്രത്യേകതയാകുന്നു.

ആര്‍ട്ടിക് സമുദ്രത്തിലൂടെ മന്ദഗതിയില്‍ നീങ്ങുന്ന ചുഴികള്‍ ചുക്ചീ കടലിനടുത്ത പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞുണ്ടാവുന്നവയാണ്. പലപ്പോഴും ഇവ ചുറ്റിത്തിരിയുന്ന ചെറു ജലപ്രവാഹങ്ങളായിരിക്കും; 10 കി.മീ. വരെ വ്യാസമുള്ളവയും അപൂര്‍വമല്ല. അതിവേഗതയുള്ള ചുഴികളും ഇവിടെ ധാരാളമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ജലോപരിതലത്തിനു താഴെ മാത്രമേ കാണപ്പെടുന്നുള്ളൂ.

ജൂണ്‍ അവസാനം മുതല്‍ ഒ. വരെ ചുക്ചീ കടല്‍ പസിഫിക് സമുദ്രത്തെയും അത് ലാന്തിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാവികാവശ്യങ്ങള്‍ക്ക് ഉപയുക്തമാകുന്നു. ആഗ. ആദ്യം മുതല്‍ സെപ്. അവസാനം വരെ വീശുന്ന തെക്കു കിഴക്കന്‍ വേനല്‍ക്കാലവാതങ്ങളാണ് ഇതിനു കാരണം. ഇവ ആര്‍ട്ടിക് പ്രദേശത്തിലെ മഞ്ഞുപാളികളെ പുറങ്കടലിലേക്കൊഴുക്കിക്കൊണ്ടുപോകുന്നതിനാല്‍ ചുക്ചീ കടലും ബെറിങ് കടലിടുക്കും അടുത്ത പ്രദേശങ്ങളും ഹിമവിമുക്തമായി നാവികയോഗ്യമായിത്തീരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍