This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുക്കിലിരട്യാതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുക്കിലിരട്യാതി

രോഗശമനത്തിനും പോഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ആയുര്‍വേദ ഔഷധം. ചുമ, ക്ഷയാദിജന്യമായ വലിയ പാര്‍ശ്വവേദന മുതലയവ ശമിപ്പിക്കുന്നതിനും ദഹനത്തിനും ഇതു നല്ലതാണ്. ഉണ്ടശര്‍ക്കര, വറുത്ത എള്ള്, ചുക്ക് എന്നിവയാണ് ഔഷധം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ഉരലില്‍ ആദ്യം ചുക്കും പിന്നീട് വറുത്ത എള്ളും അവസാനം ഉണ്ടശര്‍ക്കരയും ചേര്‍ത്ത് രണ്ടരമണിക്കൂറില്‍ കുറയാത്ത സമയമെടുത്ത് ഇടിച്ചു യോജിപ്പിക്കണം. ശര്‍ക്കര കൂടുതല്‍ ചേര്‍ത്ത് ലേഹ്യരൂപത്തിലും ഇതു തയ്യാറാക്കാറുണ്ട്.

"ചക്കിലിരട്ടി ഉറച്ച ഗുളം തദ്ദ്വിഗുണന്തു വറുത്തതിലം

കൂട്ടിയുരുട്ടിയൊരെട്ടുദിനം തിങ്കിലവന്‍ വലിയാകുരയാ

(സഹസ്രയോഗം)

അഷ്ടാംഗഹൃദയത്തില്‍ ഗുന്മചികിത്സയ്ക്കു നിര്‍ദേശിച്ചിരിക്കുന്നത് ('ശുണ്ഠ്യ: കര്‍ഷം

ഗുഡസ്യ ദൗധാതാത് കൃഷ്ണതിലാത്ചലം')

ഈ യോഗമാണെന്നും അതില്‍ കൃഷ്ണതിലം എന്ന് സൂചിപ്പിച്ചിട്ടുള്ളത് കറുത്ത എള്ള് (കാരെള്ള്) ആണെന്നും വറുത്തതല്ല എന്നും ചില ആചാര്യന്മാര്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍