This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീന്‍ ഷി ഹുയാങ് തീ (ബി.സി. 259-210)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീന്‍ ഷി ഹുയാങ് തീ (ബി.സി. 259-210)

ആദ്യത്തെ ഏകീകൃത ചൈനീസ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. വിഭിന്ന നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്ന ഫ്യൂഡല്‍ ചൈനയെ ചീന്‍ രാജ്യത്തിന്റെ അധിപനായ ചെങ് ബി.സി. 221-ല്‍ തന്റെ ഭരണത്തിന്‍കീഴില്‍ ഒന്നിപ്പിച്ചു. ഏകീകരണാനന്തരം ചെങ് ആദ്യത്തെ പരമാധികാരിയായ ചക്രവര്‍ത്തി എന്നര്‍ഥം വരുന്ന ഷി ഹുയാങ് തീ എന്ന സ്ഥാനം സ്വീകരിച്ചു.

ചീന്‍ രാജ്യതന്ത്രജ്ഞനായ ലൂ പൂ വീയുടെ പുത്രനായി 259-ല്‍ ജനിച്ച ഷി ഹുയാങ് തീ ബി.സി. 248-221 കാലയളവില്‍ ചീന്‍ രാജാവായും തുടര്‍ന്ന് 221 വരെ ചൈനയുടെ പ്രഥമ ചക്രവര്‍ത്തിയായും വാണു. പ്രധാനമന്ത്രി ലീ സുവിന്റെ സഹായത്തോടെ ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങള്‍ ചൈനയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും പ്രേരകമായി. പ്രഭു വര്‍ഗങ്ങള്‍ അനുഭവിച്ചുപോന്ന ആനുകൂല്യങ്ങള്‍ ചക്രവര്‍ത്തി നിര്‍ത്തലാക്കി. ചൈനയെ ഗ്രസിച്ച ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യുന്നതില്‍ ഈ പരിഷ്കാരം ഒരളവുവരെ സഹായകമായി. ചീന്‍ രാജ്യത്തു നിലവിലിരുന്ന ലിപി ലഘൂകരിച്ച് അത് ചൈനയിലാകെ പ്രചരിപ്പിച്ചതും ഇദ്ദേഹമാണ്. ചൈന വന്‍മതിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇദ്ദേഹം അളവു-തൂക്കങ്ങള്‍ ഏകീകരിച്ചു. ഇത്തരം പരിഷ്കാരങ്ങളിലൂടെ സാമൂഹികനേട്ടങ്ങള്‍ കൈവരിക്കാനായെങ്കിലും ഇദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യം ജനങ്ങളില്‍ അശാന്തിയും അസ്വസ്ഥതയും സൃഷ്ടിക്കുകയാണുണ്ടായത്.

ജനങ്ങളില്‍ സ്വതന്ത്രചിന്താഗതി വളര്‍ത്തിയെടുക്കുന്ന ഗ്രന്ഥങ്ങള്‍ പ്രചാരത്തില്‍ വരികപോലും ചെയ്യാന്‍ ചക്രവര്‍ത്തി സമ്മതിച്ചില്ല. അവ നിര്‍ദയം കത്തിച്ചുചാമ്പലാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അന്ത്യത്തോടെ രാജ്യത്തുടനീളം കലാപക്കൊടുങ്കാറ്റുയര്‍ന്നു. 207 ആയപ്പോഴേക്കും ഈ കലാപങ്ങള്‍ ചീന്‍ ഭരണത്തിന്റെ അന്ത്യംകുറിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍