This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനപ്പട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനപ്പട്ട്

ചൈനയില്‍ ഉണ്ടാക്കുന്ന പട്ട്. ലോകമെങ്ങും ഖ്യാതിനേടിയ ഇത് കേരളത്തിലും പ്രചരിച്ചിരുന്നു. ചൈനയില്‍ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത വിശേഷപ്പെട്ട വസ്തുക്കളില്‍ ഒന്നായിരുന്നു ഇത്. ഇവിടെ ചീനപ്പട്ട് എന്ന പേരിലാണ് ഇത് പ്രചരിച്ചത്. ഇത് വളരെ മൃദുവും കനംകുറഞ്ഞതുമാണ്. ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ പട്ടുതുണികള്‍ നിര്‍മിക്കുവാന്‍ ചീനക്കാര്‍ക്ക് കഴിഞ്ഞിരുന്നു. പട്ടുനിര്‍മാണം ചൈനയിലെ പരമ്പരാഗതവും അതിപ്രാചീനവുമായ കലയും കച്ചവടവുമായിരുന്നു. ഇക്കാര്യത്തില്‍ ചൈനക്കാര്‍ പ്രത്യേക വൈദഗ്ധ്യം പ്രകടമാക്കിയിരുന്നു. ചൈനീസ് ഐതിഹ്യങ്ങളിലൂടെ പ്രസിദ്ധനായ ഹയാങ്-തി ചക്രവര്‍ത്തിയുടെ ഭാര്യ ഹ്സിലിങ്ഷിയാണ് ചൈനയില്‍ പട്ടുനിര്‍മാണത്തിനു തുടക്കം കുറിച്ചതെന്നു കരുതപ്പെടുന്നു. ഗ്രാമങ്ങളിലെ വാര്‍ഷികോത്സവങ്ങളില്‍ വ്യത്യസ്ത അനുഷ്ഠാനങ്ങള്‍ നടത്തി ചീനക്കാര്‍ തങ്ങളുടെ പരമ്പരാഗത കരകൌശലവിദ്യയുടെ ജനയിതാവായ ഈ ചക്രവര്‍ത്തിനിയെ അനുസ്മരിക്കാറുണ്ട്. വിവിധതരത്തിലുള്ള ചീനപ്പട്ടുകള്‍ രൂപകല്പന ചെയ്യുന്നതിലും അതിന്റെ രാജ്യാന്തര വിപണനത്തിലും മുന്‍നിരയില്‍ നില്‍ക്കുവാന്‍ ചീനക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പട്ടുവ്യവസായത്തിന്റെ ഉദ്ഭവം തന്നെ ചീനയിലാണെന്ന അഭിപ്രായവും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍