This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്

കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനം. ഡല്‍ഹിയാണ് ആസ്ഥാനം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരളീയനുമായ ശങ്കറാണ് 1957-ല്‍ ഇതു സ്ഥാപിച്ചത്. സ്വയംഭരണസ്ഥാപനമായ ഇതിന് ആദ്യകാലങ്ങളില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സാമ്പത്തികസഹായം ലഭിച്ചിരുന്നു. പല വിഷയങ്ങളിലുമുള്ള അനവധി ഗ്രന്ഥങ്ങള്‍ ഇതിനകം ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലെഴുതി മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുകയെന്ന നയമാണ് ആദ്യകാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഭാഷകളിലെ മൌലികകൃതികളും പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. കുട്ടികള്‍ക്കുവേണ്ടി ചില്‍ഡ്രന്‍സ് വേള്‍ഡ് (Children's World) എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമുള്ള കുട്ടികളുടെ ഗ്രന്ഥങ്ങളുടെ ബൃഹത്തായ ബിബ്ളിയോഗ്രഫിയും ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

40,000 ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ചില്‍ഡ്രന്‍സ് ലൈബ്രറിട്രസ്റ്റിന്റെ ഭാഗമായി ശങ്കര്‍ വികസിപ്പിച്ചെടുത്തു. ചിത്രരചന, ക്രിയാത്മകമായ സാഹിത്യരചന മുതലായവയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അസോസിയേഷന്‍ ഒഫ് റൈറ്റേഴ്സ് ആന്‍ഡ് ഇലസ്റ്റ്രേറ്റേഴ്സ് ഫോര്‍ ചില്‍ഡ്രന്‍സ് ബുക്സ് (Association of Writers and Illustrators for Children's Books) എന്ന ഒരു സംഘടനയ്ക്കും ഇദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്.

(പ്രൊഫ. കെ.എ. ഐസക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍