This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിരിയും ചിന്തയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിരിയും ചിന്തയും

മലയാളത്തിലുള്ള സാഹിത്യകൃതി. ഇ.വി. കൃഷ്ണപിള്ള എഴുതിയ നര്‍മോപന്യാസങ്ങളുടെ സമാഹാരമാണിത്. ഇത് രണ്ടുഭാഗങ്ങളിലായി 1935-ല്‍ പ്രകാശിതമായി. 1933-35 കാലത്ത് മലയാളരാജ്യത്തില്‍ ത്രിലോകസഞ്ചാരി എന്ന പേരിലും മനോരമയില്‍ നേത്രരോഗി എന്ന പേരിലുമായി ഇ.വി. എഴുതിയിട്ടുള്ള ഉപന്യാസങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇ.വി.യുടെ മരണശേഷം ഹാസ്യലേഖനങ്ങളും ആത്മകഥകളും ഇ.വി. കൃതികള്‍ എന്ന പേരില്‍ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ പ്രസാധകര്‍ ചിരിയും ചിന്തയും എന്ന സമാഹാരത്തെ 41 ലേഖനങ്ങള്‍ കൂടെ ചേര്‍ത്ത് വിപുലമാക്കി. ഇതിന്റെ ആദ്യമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ത്രിലോകസഞ്ചാരി എന്ന ലഘുസമാഹാരം. ഇ.വി.യുടെ നര്‍മലേഖനങ്ങളില്‍നിന്ന് തിരുവിതാംകൂര്‍ ജനതയെ പരാമര്‍ശിക്കുന്നവ തെരഞ്ഞെടുത്ത് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ചിരിയും ചിന്തയും മലയാളത്തിലെ നര്‍മോപന്യാസശാഖയ്ക്ക് ഇ.വി. നല്കിയ മികച്ച സംഭാവനകളെല്ലാം ഉള്‍ക്കൊള്ളുന്നു. രചയിതാവിന്റെ ഫലിതബോധത്തിന്റെയും ജീവിതനിരീക്ഷണപാടവത്തിന്റെയും സാക്ഷ്യപത്രം കൂടിയാണിത്. തനിക്കുചുറ്റും കണ്ട നിസ്സാരസംഭവങ്ങളും സവിശേഷവ്യക്തികളും ഉണര്‍ത്തിയ ചിരിയിലൂടെ ഗൗരവമായ ജീവിതതത്ത്വവിചിന്തനത്തിലേക്കെത്തുന്ന സമീപനം ഈ സമാഹാരത്തില്‍ പ്രകടമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍