This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിപ്പ്മങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിപ്പ്മങ്ക്

കരണ്ടുതീനിയായ ഒരു സസ്തനി. സ്കിയൂറിഡേ (Sciuridae) സസ്തനി കുടുംബത്തിലെ മാര്‍മോട്ടിനി (Marmotini) ഉപകുലത്തില്‍പ്പെടുന്നു. ചിപ്പ്മങ്കിനു പതിനെട്ടോളം സ്പീഷീസുകളുണ്ട്. ടാമിയാസ് സ്ട്രയേറ്റസ് (Tamias striatus) എന്ന കഴിക്കന്‍ ചിപ്പ്മങ്ക് യു.എസ്സിലെയും കിഴക്കന്‍ കാനഡയിലെയും മരക്കൂട്ടങ്ങളില്‍ കാണപ്പെടുന്നു. പടിഞ്ഞാറന്‍ സ്പീഷീസുകളെ യൂടാമിയാസ് (Eutamias) ജീനസ്സിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ജീനസ്സുകളിലെയും ജീവികള്‍ തമ്മില്‍ ഘടനാപരമായി പ്രകടമായ വ്യത്യാസങ്ങളൊന്നും കാണാറില്ല.

ചിപ്പ്മങ്ക്

അണ്ണാന്‍ വര്‍ഗത്തിനും മാര്‍മോടുകള്‍ക്കും മധ്യേ ആയിട്ടാണ് ജന്തുശാസ്ത്രപരമായി ചിപ്പ്മങ്കുകളെ കണക്കാക്കിയിരിക്കുന്നത്. അണ്ണാനുകളില്‍ കാണപ്പെടുന്നതുപോലെയുള്ള രോമസമൃദ്ധ വാല്‍, പ്രത്യേക ചെവികള്‍, പട്ടുപോലെയുള്ള രോമാവരണം എന്നിവ ചിപ്പ്മങ്കുകളില്‍ കാണാറില്ല. ഇവ പ്രധാനമായും രാത്രിഞ്ചരരാണ്. വിത്തുകള്‍, ധാന്യങ്ങള്‍, അണ്ടിപ്പരിപ്പിനങ്ങള്‍ എന്നിവയാണ് ഇവയുടെ ആഹാരം. ആഹാരസാധനങ്ങളെ കവിള്‍സഞ്ചികള്‍ക്കകത്ത് സൂക്ഷിക്കുന്ന പതിവും ഇവയ്ക്കുണ്ട്.

തറയില്‍ പുനങ്ങളുണ്ടാക്കിയാണിവ കഴിയാറുള്ളത്. ഒരു മീറ്ററോളം നീളംവരുന്ന ഭൂഗര്‍ഭപുനങ്ങള്‍ ഇവ തുരന്നുണ്ടാക്കാറുണ്ട്. തണുപ്പുകാലത്ത് ഇവ പുനത്തില്‍ത്തന്നെ കഴിഞ്ഞുകൂടാനാണിഷ്ടപ്പെടുന്നത്. എങ്കിലും തീര്‍ത്തും ശിശിരനിദ്ര (hiberrnation)യില്‍ കഴിയാറുമില്ല. വസന്തകാലമാകുന്നതോടെ പുനത്തില്‍നിന്നും വെളിയില്‍വരുന്നു. അതോടെ ഇവയുടെ പ്രത്യുത്പാദന പ്രക്രിയകളും ആരംഭിക്കും. ചിപ്പ്മങ്കുകളുടെ ഗര്‍ഭകാലം അഞ്ച് ആഴ്ചയാണ്. ഒരു പ്രസവത്തില്‍ ആറോ അതിലധികമോ കുഞ്ഞുങ്ങളുണ്ടായിരിക്കും. പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ കണ്ണുകള്‍ അടഞ്ഞിരിക്കും. ഒരു മാസം പ്രായമാകുന്നതോടെ കണ്ണുകള്‍ തുറക്കുകയും സ്വതന്ത്രജീവിതം നയിക്കാനാരംഭിക്കുകയും ചെയ്യും. ചിപ്പ്മങ്കുകളെ ഇണക്കിവളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍