This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നസ്വാമി മുതലിയാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നസ്വാമി മുതലിയാര്‍

സംഗീതവിദ്വാന്‍. മദ്രാസ് സര്‍വകലാശാലയില്‍നിന്നും എം.എ. ബിരുദംനേടി. മദ്രാസ് സെക്രട്ടേറിയറ്റില്‍ സൂപ്രണ്ടായി സേവനം അനുഷ്ഠിക്കുമ്പോള്‍ത്തന്നെ സംഗീതസപര്യയും ഇദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. ഓറിയന്റല്‍ മ്യൂസിക് ഇന്‍ യൂറോപ്യന്‍ നൊട്ടേഷന്‍ എന്ന ഗ്രന്ഥം ചിന്നസ്വാമി മുതലിയാര്‍ രചിച്ചതാണ്. ഇത് 1892-ല്‍ പ്രസിദ്ധീകരിച്ചു. ദക്ഷിണേന്ത്യന്‍സംഗീതം, നാടോടിസംഗീതം എന്നിവയെക്കുറിച്ച് മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംഗീത ശാസ്ത്രത്തെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മദ്രാസിലെ ഒരു വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങള്‍ സമാഹരിച്ചതാണ് ഈ ഗ്രന്ഥം. ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയില്‍പ്പെട്ട ഉമയാള്‍പുരം, കൃഷ്ണഭാഗവതര്‍, സുന്ദരഭാഗവതര്‍ എന്നിവരില്‍നിന്നുമാണ് മുതലിയാര്‍ സംഗീതം അഭ്യസിച്ചത്. സംഗീതസമ്പ്രദായ പ്രദര്‍ശിനിയുടെ കര്‍ത്താവായ സുബ്ബരാമ ദീക്ഷിതരില്‍നിന്നും വാദ്യസംഗീതവും അഭ്യസിച്ചു. പ്രസിദ്ധീകരണങ്ങളിലൂടെയാണ് മുതലിയാര്‍ ധനം ആര്‍ജിച്ചത്. പ്രസിദ്ധീകരിക്കപ്പെടാത്ത ചില കൈയെഴുത്ത് പ്രതികളും ചിന്നസ്വാമി മുതലിയാരുടേതായുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍