This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നസ്വാമി ദീക്ഷിതര്‍ (1778 - 1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നസ്വാമി ദീക്ഷിതര്‍ (1778 - 1823)

കര്‍ണാടക സംഗീത-വൈണികവിദ്വാന്‍. കര്‍ണാടക സംഗീത ലോകത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു. മുത്തുസ്വാമി ദീക്ഷികരുടെ ഇളയസഹോദരനായിരുന്നു ഇദ്ദേഹം. വലിയ സംഗീത വിദ്വാനും വൈണികവിദ്വാനും ആയിരുന്നതിനു പുറമേ സംസ്കൃതം, തെലുഗു എന്നീ ഭാഷകളില്‍ പാണ്ഡിത്യം ഉള്ള ആളുമായിരുന്നു. അന്നത്തെ പ്രസിദ്ധനായ ഒരു സംഗീതോപാസകനായിരുന്ന മണലി ചിന്നയ്യമുതലിയാരും മറ്റനേകം പേരും ചിന്നസ്വാമി ദീക്ഷിതരെ ആദരിച്ചിട്ടുണ്ട്. നാരദനെ സ്തുതിച്ചുകൊണ്ട് തോടിരാഗത്തില്‍ രചിച്ച 'ഗാനലോലകരുണാലവാല' എന്ന കൃതി ചിന്നസ്വാമി ദീക്ഷിതരുടേതാണ്. തന്റെ കൃതികളില്‍ 'നാരായണദാസ' എന്ന മുദ്രയാണ് ഉപയോഗിച്ചിരുന്നത്. ചിന്നസ്വാമി ദീക്ഷിതരും അദ്ദേഹത്തിന്റെ സഹോദരനായ ബാലുസ്വാമി ദീക്ഷിതരും ചേര്‍ന്ന് അനേകം സംഗീതക്കച്ചേരികള്‍ നടത്തി. ജോടിപ്പാട്ടിന്റെ (രണ്ടുപേര്‍ ചേര്‍ന്ന് പാടുന്ന രീതി) മഹത്ത്വം മറ്റു സംഗീതജ്ഞന്മാര്‍ക്കു മനസ്സിലാക്കിക്കൊടുത്തത് ഇവരായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മുത്തുസ്വാമി ദീക്ഷിതരുടെ കൃതികള്‍ പ്രചരിപ്പിച്ചും മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യപരമ്പരയില്‍പ്പെട്ട ചിലര്‍ പറഞ്ഞറിഞ്ഞ ഒരു സംഭവം സുബ്ബരാമദീക്ഷിതര്‍, തന്റെ സംഗീത സമ്പ്രദായ പ്രദര്‍ശിനിയില്‍ വിവരിച്ചിട്ടുണ്ട്. തിരുവാരൂരില്‍ പണ്ഡിതന്മാര്‍ നിറഞ്ഞ സദസ്സില്‍ ചിന്നസ്വാമി ദീക്ഷിതരുടെ കച്ചേരി നടക്കുകയായിരുന്നു. കച്ചേരിക്കിടയില്‍ ഇദ്ദേഹം നാഗവരാളിരാഗം വിസ്തരിച്ചു പാടി. എവിടെ നിന്നോ ഒരു മൂര്‍ഖന്‍ അവിടെ എത്തി പത്തി വിടര്‍ത്തി ആടുകയും രാഗാലാപനം അവസാനിച്ചപ്പോള്‍ ഫണം താഴ്ത്തി എവിടെയോ പോയി മറയുകയും ചെയ്തു.

സഹോദരനായ ബാലുസ്വാമി ദീക്ഷിതരുമൊന്നിച്ച് മധുരയില്‍ കച്ചേരിക്കുപോയപ്പോഴാണ് 1823-ല്‍ ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍