This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നയ്യ (19-ാം ശതകം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നയ്യ (19-ാം ശതകം)

തഞ്ചാവൂര്‍ നാല്‍വര്‍ എന്നറിയപ്പെടുന്ന നാല് നൃത്തസംഗീതവിദ്വാന്മാരില്‍ ഒരാള്‍. പൊന്നയ്യ, ശിവാനന്ദം, വടിവേലു എന്നിവരായിരുന്നു മറ്റ് മൂന്നുപേര്‍. ഇവര്‍ നാലുപേരും തഞ്ചാവൂര്‍ രാജസദസ്സിലെ വിദ്വാന്മാരായിരുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരായ ഇവര്‍ സുബ്ബരായ നട്ടുവനാരുടെ പുത്രന്മാരായിരുന്നു. 1806 മുതല്‍ 1856 വരെയാണ് ഇവരുടെ കാലഘട്ടം. ഇവരില്‍ ചിന്നയ്യ വര്‍ണങ്ങള്‍, കൃതികള്‍, തില്ലാനകള്‍ എന്നിവ രചിച്ചിട്ടുണ്ട്. മൈസൂര്‍ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച് ചിന്നയ്യ മൈസൂരിലേക്ക് പോവുകയും അവിടെ ആസ്ഥാനവിദ്വാനായി 10 വര്‍ഷത്തോളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ആരഭിരാഗത്തിലുള്ള 'അംബ സൌരംബ' എന്ന കൃതി ഇദ്ദേഹത്തിന്റേതാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍