This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താരത്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താരത്നം

മലയാളത്തിലെ ഒരു പ്രാചീനഭാഷാഗാനം. അതിഗഹനങ്ങളായ ശാസ്ത്രസത്യങ്ങള്‍ പ്രൌഢവും സരളവുമായ ശൈലിയില്‍ അവതരിപ്പിച്ചിട്ടുള്ള കൃതിയാണിത്. കവി തന്റെ മകള്‍ക്കോ മരുമകള്‍ക്കോ ശിഷ്യയ്ക്കോ നല്കുന്ന ഉപദേശങ്ങളുടെ രൂപത്തിലാണ് രചന. വേദാന്തദര്‍ശനങ്ങളുടെ സാരം കാച്ചിക്കുറുക്കി ആവിഷ്കരിച്ചിട്ടുള്ള ഈ പ്രാചീന ഭാഷാഗാനത്തിന്റെ കര്‍ത്തൃത്വത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. കേകവൃത്തത്തിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. എങ്കിലും കിളിപ്പാട്ട് രൂപത്തിലല്ല അവതരണം. തുഞ്ചത്തെഴുത്തച്ഛനാണ് കര്‍ത്താവെന്ന വാദം പ്രബലമായുണ്ട്. പല പണ്ഡിതന്മാരും അതിനെ എതിര്‍ത്തിട്ടുണ്ടുമുണ്ട്. രചയിതാവ് ഒരു ശ്രീകൃഷ്ണാചാര്യസ്വാമി ശിഷ്യനാണെന്നല്ലാതെ മറ്റൊരു വിവരവും കൃതിയില്‍നിന്ന് ലഭ്യമല്ല. ഡോ. പി.കെ. നാരായണപിള്ളയുടെ പഠനവ്യാഖ്യാനങ്ങളോടുകൂടി ഈ കൃതി കേരള സര്‍വകലാശാല മലയാളവിഭാഗം പ്രകാശിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍