This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താമണി

അപൂര്‍വരാഗങ്ങളില്‍ ഒന്ന്. 56-ാമത്തെ ഷണ്‍മുഖപ്രിയമേളത്തിന്റെ ജന്യമാണിത്.

ആ : സരിപമപധനിസ

അ : സപധപമഗരിസ

ഭാഷാംഗരാഗമാണ്. ഷട്ജപഞ്ചമങ്ങളെ കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ച:രി, സാ:ഗാ, പ്ര:മ:ശുദ്ധ:ധൈവതം, ചതുശ്രുതി : ധൈവതം. കൈ:നി. ചതുശ്രുതിധൈവതം അന്യസ്വരമാണ്. പധനിസ എന്ന രാഗസഞ്ചാരത്തില്‍ ധൈവതം, ചതുശ്രുതിധൈവതമാണ്. ഏകാന്യസ്വരഭാഷാംഗരാഗം. ഒരു ഗമകവരി കരക്തിരാഗം. രി, മ, ധ, നി എന്നീ സ്വരങ്ങള്‍ രാഗഛായാസ്വരങ്ങള്‍. പരിഗരി എന്നത് ഒരു വിശേഷ പ്രയോഗമാണ്. കരുണരസ പ്രധാനമായ രാഗം, രാത്രികാലത്തില്‍ പാടിയാല്‍ ശോഭിക്കുന്നരാഗം. ശ്യാമാശാസ്ത്രികളുടെ 'ദേവിബ്രോവസമയമിതേ' എന്ന കൃതി, ഈ രാഗത്തിന്റെ ഛായ നന്നായി വെളിപ്പെടുത്തുന്നതാണ്. ഈ രാഗത്തില്‍ അധികം കൃതികള്‍ കാണുന്നില്ല.

രാഗസഞ്ചാരം :

സരിപമപധാ : ധനിസാസാ പധനിസ രിഗാ സാസപധപ പമപധ നിസരിഗ സാ: സാപാ പമ പരി ഗരി നിസരിഗസാ സാ പാ പധനിസ രിഗസരീ പമപരിഗരീ:സാ.

(പ്രൊഫ. എ.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍