This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരനാഥ യോഗി (18-ാം ശതകം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരനാഥ യോഗി (18-ാം ശതകം)

സംഗീതലോകത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്ന മുത്തുസ്വാമിദീക്ഷിതര്‍ക്ക് സംഗീത ഉപദേശം നല്കിയ സംഗീതജ്ഞന്‍. ഇദ്ദേഹം 18-ാം ശതകത്തിലാണ് ജീവിച്ചിരുന്നത്. ദീക്ഷിതരുടെ പിതാവായ രാമസ്വാമി ദീക്ഷിതര്‍ ചിദംബരനാഥയോഗിയില്‍നിന്നും 'ശ്രീവിദ്യാ ഉപദേശം' സ്വീകരിച്ചു. പ്രസിദ്ധമായ ചിദംബരക്ഷേത്രത്തില്‍ ചിദംബരനാഥയോഗി ദര്‍ശനം നടത്തുന്ന സമയത്ത് രാമസ്വാമി ദീക്ഷിതരുടെ വീണക്കച്ചേരി കേള്‍ക്കുകയും അതീവ സന്തുഷ്ടനായി ശ്രീ വിദ്യാമന്ത്രോപദേശം നല്കുകയുമാണുണ്ടായത്. അതിനുശേഷം തിരുവാരൂരിലേക്ക് പോകാനും ആജ്ഞാപിച്ചു. മണലി വെങ്കടകൃഷ്ണ മുതലിയാരുടെ അഭ്യര്‍ഥന അനുസരിച്ച് രാമസ്വാമി ദീക്ഷിതര്‍ തന്റെ കുടുംബത്തോടൊപ്പം മണലിക്ക് വരുകയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ചിദംബരനാഥയോഗിയെ വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. ഇദ്ദേഹം ദീക്ഷിതരെ തന്നോടൊപ്പം ബനാറസിലേക്ക് കൊണ്ടുപോകുകയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ അവസരം നല്കുകയും ചെയ്തു. ചിദംബരനാഥയോഗിയുടെ സമാധി, ബനാറസിലെ ഹനുമന്‍ഘട്ട് എന്ന സ്ഥലത്താണ്.

(പ്രൊഫ. എ.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍