This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരംപിള്ള, വി.യു. (1872 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരംപിള്ള, വി.യു. (1872 - 1936)

ദേശാഭിമാനിയായ തമിഴ് ഗദ്യകാരന്‍. 1872-ല്‍ ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ആവേശം പേറുന്ന നിരവധി ഗദ്യരചനകളിലൂടെ തമിഴ് സാഹിത്യത്തെ സമ്പന്നമാക്കി. മുഖ്യകൃതികള്‍; മെയ്അറം, അകമേപുറം എന്നിവയാണ്. തൊല്‍കാപ്പിയവും തിരുക്കുറളും എഡിറ്റുചെയ്ത് പ്രകാശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥയായ സുയസരിധൈ, സ്വാതന്ത്യ്രസമരചരിത്രം പഠിക്കുന്നവര്‍ക്ക് റഫറന്‍സ്ഗ്രന്ഥം കൂടിയാണ്. ആംഗലേയ ചിന്തകനായ ജെയിംസ് അല്ലന്റെ രചനകളുടെ വിവര്‍ത്തനമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. അത് മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1936-ല്‍ ചിദംബരംപിള്ള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍