This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രാംഗദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രാംഗദ

ഒരു ഹിന്ദുപുരാണ കഥാപാത്രം. അര്‍ജുനന്റെ ഭാര്യമാരില്‍ ഒരുവള്‍. മണലൂര്‍ രാജാവായ ചിത്രവാഹനന്റെ പുത്രി. ചിത്രവാഹനന്റെ പൂര്‍വികനായ പ്രഭഞ്ജനന്‍ എന്ന രാജാവ് ശിവനെ തപസ്സുചെയ്ത് തന്റെ രാജവംശത്തില്‍ എല്ലാ തലമുറയിലും ഓരോ കുട്ടി ജനിക്കുന്നതിനുള്ള വരംനേടി. അതനുസരിച്ച് ജനിച്ച ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു ചിത്രാംഗദ. യാദൃച്ഛികമായാണ് അര്‍ജുനന്‍ ഇവളുമായി അനുരാഗത്തിലായത്. അത് വിവാഹത്തില്‍ കലാശിച്ചു. അവര്‍ക്കുണ്ടായ പുത്രനാണ് ബഭ്രുവാഹനന്‍. ഹസ്തിനപുരത്തിലെത്തിയ ചിത്രാംഗദ കുന്തി, പാഞ്ചാലി എന്നിവരോടൊത്ത് സന്തോഷപൂര്‍വം കഴിഞ്ഞുകൂടി. കുന്തിയും പാഞ്ചാലിയും സുഭദ്രയും അവര്‍ക്ക് നിരവധി രത്നങ്ങള്‍ സമ്മാനിക്കുകയുണ്ടായി. ദാസിയെന്നപ്പോലെ ചിത്രാംഗദ ഗാന്ധാരിയെ പരിചരിച്ചിരുന്നു എന്നും പരാമര്‍ശമുണ്ട്.

വിശ്വകര്‍മാവിന്റെ മകളായ ഒരു ചിത്രാംഗദയെക്കുറിച്ച് വാമനപുരാണത്തില്‍ പരാമര്‍ശമുണ്ട്. നൈമിശാരണ്യത്തില്‍വച്ച് സുദേവപുത്രനായ സുരഥരാജകുമാരനുമായി ഇവള്‍ക്കു ബന്ധമുണ്ടായി. ഇതറിഞ്ഞ വിശ്വകര്‍മാവ് 'നിന്റെ വിവാഹം നടക്കാതിരിക്കട്ടെ' എന്നു ശപിച്ചു. ഇതുകേട്ട് ദുഃഖിതയായ ചിത്രാംഗദ സരസ്വതീനദിയില്‍ ചാടി. നദി അവളെ സുരക്ഷിതയായി ഒരു വനാന്തരത്തിലെത്തിച്ചു. അവിടെ കണ്ടുമുട്ടിയ ഋതധ്വജ മഹര്‍ഷി അവള്‍ക്ക് ശാപമോക്ഷം നല്കി. വിശ്വകര്‍മാവ് 'കുരങ്ങായിത്തീരട്ടെ' എന്ന് ശപിച്ചു.

മഹാഭാരതം അനുശാസന പര്‍വത്തില്‍ ദേവകന്യകയായ മറ്റൊരു ചിത്രാംഗദയെപ്പറ്റിയും പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍