This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രശാല (കാവ്യം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രശാല(കാവ്യം)

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ രചിച്ച ഒരു ലഘുകാവ്യം (1931). ഭാരതസ്ത്രീകളെ അവഹേളിച്ചുകൊണ്ട് മിസ് കാതറൈന്‍ മെയോ എന്ന അമേരിക്കന്‍ വനിത എഴുതിയ മദര്‍ ഇന്ത്യ എന്ന ആംഗലേയകൃതിക്ക് പ്രത്യാഖ്യാനം എന്ന നിലയിലാണ് ഇദ്ദേഹം ഇത് രചിച്ചത്. കൃഷ്ണദ്വൈപായനമുനി ഭാരതസംസ്കാരത്തെക്കുറിച്ച് അജ്ഞയായ ഒരു പരിഷ്കാരിപ്പെണ്ണിന് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഉജ്ജ്വലമാതൃകകള്‍ കാട്ടിക്കൊടുക്കുന്നതരത്തിലാണ് പ്രതിപാദ്യം.

പുരാണപ്രസിദ്ധമായ ഒരു സഹോദരനും സഹോദരിയും വീതം ഉള്‍പ്പെടുന്ന ഏഴു ദ്വന്ദ്വങ്ങളെപ്പറ്റി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. മൈനാകവും പാര്‍വതിയും, നരകാസുരനും സീതാദേവിയും, കംസനും ദേവകിയും, രുക്മിയും രുക്മിണിയും, ശകുനിയും ഗാന്ധാരിയും, ഉത്തരനും ഉത്തരയും, ധൃഷ്ടദ്യുമ്നനും ദ്രൗപദിയുമാണ് ദ്വന്ദ്വങ്ങള്‍. ഇവയിലോരോന്നിലും സഹോദരിമാര്‍ക്കാണ് പ്രാധാന്യവും പ്രാമാണ്യവുമെന്ന് ഉള്ളൂര്‍ സ്ഥാപിക്കുന്നു. ഇത്തരത്തില്‍ ഭാരതസ്ത്രീകളുടെ സമുന്നതമായ സാംസ്കാരിക മഹിമ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം ചിത്രശാല പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളെ താരതമ്യം ചെയ്യുന്നുമുണ്ട്. പുരുഷനും സ്ത്രീയും സമ്യക്കായി ചേരുമ്പോള്‍ മാത്രമേ ലോകജീവിതം അര്‍ഥപൂര്‍ണമായിത്തീരുകയുള്ളൂ എന്നും ഈ കൃതിയില്‍ കവി ചൂണ്ടിക്കാണിക്കുന്നു.

അനുപമമായ നിരവധി വാങ്മയചിത്രങ്ങള്‍ ഇതിലുണ്ട്. സീതയുടെയും ഗാന്ധാരിയുടെയും വ്യക്തിത്വ ചിത്രണം ഉദാത്തമായിട്ടുണ്ട്. എങ്കിലും ഈ കാവ്യത്തിന് ഏകാഗ്രതയില്ല എന്നൊരു പോരായ്മ ചില നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍