This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാല്‍ക്കൊഫിലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:57, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാല്‍ക്കൊഫിലൈറ്റ്

Chalcophyllite

കോപ്പറിന്റെ ഒരു സംയുക്തം. ഫോര്‍മുല: Cu18Al2 (ASO4)3 (SO4)336H2O. ഹെക്സഗണല്‍ വ്യൂഹത്തില്‍ ക്രിസ്റ്റലീകരിക്കപ്പെടുന്ന ചാല്‍ക്കൊഫിലൈറ്റിന്റെ പരലുകള്‍ സാധാരണയായി നാളിയാകാരമുള്ള ക്രിസ്റ്റലുകളായിട്ടാണ് കാണപ്പെടുന്നത്. ഈ പരലുകള്‍ സമഗ്രമായ പിളര്‍പ്പ് പ്രദര്‍ശിപ്പിക്കുന്നു. മരതകത്തിന്റെ പച്ചയോ നീല കലര്‍ന്ന പച്ചയോ ആണ് ഇവയുടെ നിറം. ചാല്‍ക്കൊഫിലൈറ്റ് പരലുകളില്‍നിന്നു ലഭിക്കുന്ന പൊടിത്തരികള്‍ക്ക് (streak) ശരിയായ ക്രിസ്റ്റലുകളുടെ നിറത്തെക്കാള്‍ നേരിയതോതില്‍ കുറഞ്ഞ നിറമായിരിക്കും. കാഠിന്യം 2, ആ.സാ. 2.7. കുറഞ്ഞകാഠിന്യവും കുറഞ്ഞ ആപേക്ഷികസാന്ദ്രതയും ചാല്‍ക്കൊഫിലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. ഇവയുടെ പരലുകള്‍ക്ക് സ്ഫടികത്തിന്റെ തിളക്കം കാണാം.

കോപ്പര്‍ നിക്ഷേപങ്ങളില്‍ ഓക്സീകരണം സംഭവിച്ച മേഖലകളിലാണ് ചാല്‍ക്കൊഫിലൈറ്റ് കാണുന്നത്. ചാല്‍ക്കൊഫിലൈറ്റ് നിക്ഷേപങ്ങള്‍ ലോകത്തില്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍ കോണ്‍വാള്‍, ഫ്രാന്‍സ്, ജര്‍മനി, ബിസ്ബി, അരിസോണ, നെവാദ എന്നിവിടങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍