This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലഞ്ചര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലഞ്ചര്‍

യു.എസ്സിന്റെ അഞ്ചു സ്പേസ് ഷട്ടിലുകളില്‍ ഒന്ന്. 1986 ജനു. 28-ന് ലോഞ്ച്പാഡില്‍ നിന്നുയര്‍ന്ന് കുറച്ചു കഴിഞ്ഞ് പൊട്ടിത്തെറിച്ചു തകര്‍ന്നു. അതിലെ എല്ലാ യാത്രികരും മരിച്ചു. ബഹിരാകാശ യാത്രയ്ക്കിടയിലുണ്ടായ ഏറ്റവും വലിയ അപകടമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഏതാണ്ട് വിമാനത്തിന്റെ ആകൃതിയിലുള്ള പ്രധാന വാഹനം (ഓര്‍ബിറ്റര്‍), ഒരു വലിയ ഇന്ധനയറ (external propellant tank), രണ്ട് ഖരഇന്ധന ബൂസ്റ്റര്‍ റോക്കറ്റുകള്‍ (solid rocket boosters) എന്നിവ ചേര്‍ന്നതാണ് സ്പേസ് ഷട്ടില്‍. ഇവയില്‍ ആദ്യത്തേതും അവസാനത്തേതും വീണ്ടെടുത്ത് വീണ്ടും ഉപയോഗിക്കാവുന്നവയാണ്. അഞ്ച് ഓര്‍ബിറ്ററുകളാണ് നിര്‍മിച്ചിരുന്നത്: കൊളംബിയ, എന്റര്‍പ്രൈസസ്, ഡിസ്കവറി, അറ്റ്ലാന്റിസ്, ചാലഞ്ചര്‍ എന്നിവ.

1986 ജനു. 28-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നു വിക്ഷേപിച്ച ചാലഞ്ചര്‍ ഏതാണ്ട് 73 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ ദ്രവഹൈഡ്രജനും ദ്രവഓക്സിജനും നിറച്ച ടാങ്കിലുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്നു പോയി. വലതുവശത്തെ ഖരഇന്ധന ബൂസ്റ്റര്‍ റോക്കറ്റിലുണ്ടായ ഒരു ചെറിയ തകരാറുമൂലം ചൂടേറിയ വാതകങ്ങള്‍ ചോര്‍ന്ന് ദ്രവ ഇന്ധനം നിറച്ച ടാങ്ക് ചൂടായതിനെത്തുടര്‍ന്നാണ് സ്ഫോടനമുണ്ടായത് എന്നു കരുതപ്പെടുന്നു. ഏഴുപേരാണ് ചാലഞ്ചറിലുണ്ടായിരുന്നത്-കമാന്‍ഡര്‍ ഡിക്സ്കോബീ (46 വയസ്സ്), പൈലറ്റ് മൈക്ക് സ്മിത്ത് (40), ജൂഡി റസ്മിക് (36), റോണ്‍ മഗ്നെയര്‍ (35), എലിസണ്‍ ഓണിസുക (39), ഗ്രെഗ് ജാര്‍വിസ് (39), ക്രിസ്റ്റാ മക്ഓളിഫ് (37) എന്നിവര്‍. ഇവരില്‍ ക്രിസ്റ്റാ മക്ഓളിഫ് ഒരു സ്കൂള്‍ അധ്യാപികയായിരുന്നു. അമേരിക്കന്‍ വാഹനത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു സഞ്ചാരിയെ കൊണ്ടുപോകുന്നത്. യാത്രയ്ക്കിടയില്‍ മരണമടയുന്ന ആദ്യത്തെ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ ഇവരാണ്. മുന്‍പ് 1967 ജനു. 27-ല്‍ അപ്പോളോ I ലോഞ്ച് പാഡില്‍ വച്ച് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പൊട്ടിത്തെറിച്ച് മൂന്നു യാത്രികര്‍ മരിച്ചിരുന്നു.

(വി. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍