This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:29, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാറ

വലിയ ഭരണിപോലെയുള്ള ഒരു ഗൃഹോപകരണം. കളിമണ്ണ്, ചൈനീസ് കളിമണ്ണ്, ഗ്ളാസ്, അരക്ക് എന്നിവയുപയോഗിച്ച് ചാറകള്‍ (കല്ലന്‍ ഭരണി) നിര്‍മിക്കുന്നു. വിവിധയിനങ്ങളിലുള്ള ഈ ഭരണികള്‍ ചരിത്രാതീതകാലം മുതല്‍ മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. പല വലുപ്പത്തിലുള്ള ചാറകളുണ്ട്.

ഈജിപ്ത്, ഗ്രീസ്, അറേബ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വീഞ്ഞുണ്ടാക്കുന്നതിനും എണ്ണയും മറ്റും സൂക്ഷിച്ചുവയ്ക്കുന്നതിനും വലിയ ചാറകള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. പുരാതന ചൈനയില്‍ ശവം മറവുചെയ്യുന്നതിനായി വലിയ ചാറകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍, പുരാതനമെന്നു കരുതുന്ന മുനിയറകളില്‍ ചാറകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാലത്തും പല വലുപ്പത്തിലുള്ള ചാറകള്‍ നിലവിലുണ്ട്. കള്ളുഷാപ്പുകളില്‍ കള്ള് സൂക്ഷിക്കുന്നതിന് അരക്കു കൊണ്ടുണ്ടാക്കിയ ചാറകള്‍ ഉപയോഗിച്ചുവരുന്നു. വീടുകളിലും ഇവ ഉപയോഗിക്കാറുണ്ട്. മാങ്ങ, നെല്ലിക്ക, നാരങ്ങ മുതലായവ ഉപ്പിലിടുക, തൈര് സൂക്ഷിക്കുക, ആയുര്‍വേദ ഔഷധങ്ങള്‍ ഉണ്ടാക്കി സൂക്ഷിക്കുക തുടങ്ങിയ പല ഉപയോഗങ്ങള്‍ക്കും ചാറകള്‍ ഉപകാരപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍