This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചായില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചായില്യം

ഒരു അങ്ങാടിമരുന്ന്. ഇത് ഔഷധമായും ചായമായും ഉപയോഗിച്ചു വരുന്നു. ചായില്യം മൂന്നു തരത്തിലുണ്ട്. വെളുത്ത നിറമുള്ള ചര്‍മാരവും ഇളംമഞ്ഞനിറമുള്ള ശുകതുണ്ഡകവും കടും ചുവപ്പുനിറമുള്ള ഹംസപാദവുമാണവ. കഥകളിയിലെ മുഖത്തെഴുത്തിനു ചുവന്ന ചായില്യം ഉപയോഗിച്ചുവരുന്നു. കാട്ടാളവേഷങ്ങളുടെയും മറ്റും മുഖത്തുള്ള വരകളും മലയന്റെ ഇരുകവിളിലുമുള്ള അര്‍ധവൃത്താകൃതിയിലുള്ള അടയാളവും ഇതുകൊണ്ടാണു വരയ്ക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍