This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമരാജവുഡയാര്‍ (1617 - 37)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാമരാജവുഡയാര്‍ (1617 - 37)

മൈസൂറിലെ മുന്‍രാജാവ്. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തോടെ (1565 ജനു. 23) അവരുടെ സാമന്തരാജാക്കന്മാരെല്ലാം ഒന്നൊന്നായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. മൈസൂര്‍ കേന്ദ്രമാക്കി വിജയന്‍, കൃഷ്ണന്‍ എന്നീ രണ്ടുപേരുടെ നേതൃത്വത്തില്‍ ഉഡയാര്‍ വംശം സ്ഥാപിതമായി. 16-ാം ശ.-ത്തിന്റെ അവസാനം വരെ ഉഡയാര്‍ രാജാക്കന്മാര്‍ തങ്ങളുടെ സ്വാതന്ത്യ്രപദവി സംരക്ഷിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടിവന്നു. തുടര്‍ന്നുവന്ന രാജവുഡയാര്‍ (1578-1617) മുസ്ലിം ആക്രമണത്തില്‍നിന്ന് മൈസൂറിനെ രക്ഷിച്ച് മൈസൂറിന്റെ സ്ഥാനം ശക്തമാക്കി. ഇദ്ദേഹത്തിനുശേഷം പൗത്രന്‍ ചാമരാജവുഡയാര്‍ (ഭ.കാ. 1617-37) രാജാവായി. ഇദ്ദേഹം ധാരാളം അയല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി. 1621-ല്‍ ഷെര്‍ഗൂറും, മുഡ്ഡൂറും തലക്കാടും ആക്രമിച്ചു കീഴടക്കി. 1623-ല്‍ ആക്കോളാറും, 1624-ല്‍ ഹെഗരദേവന്‍ കോട്ട, സിണ്ടിഗട്ട, ബൊക്കുങ്കേര, സട്ടിയഗല്‍ എന്നീ പ്രദേശങ്ങളും, 1626-ല്‍ ഹുംഗാനൂറും, തെട്ടൂറും തന്റെ രാജ്യത്തോടുചേര്‍ത്തു. കുറേകാലത്തെ ആക്രമണത്തിനുശേഷം സെന്നപട്ടണവും (1630), ചെന്നപട്ടണവും (1633) പിടിച്ചടക്കി. പിടിച്ചെടുത്ത സ്ഥലങ്ങളിലെല്ലാം ഇദ്ദേഹം നേരിട്ട് ഭരണം നടത്തി. പരാജിതരാക്കപ്പെട്ട രാജാക്കന്മാരോടെല്ലാം സൗഹൃദമായി പെരുമാറുകയും അവര്‍ക്ക് ഗവണ്‍മെന്റില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്കുകയും ചെയ്തു. പുതിയ നികുതികളൊന്നും ഇദ്ദേഹം ചുമത്തിയില്ല. 1637-ല്‍ ചാമരാജവുഡയാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍