This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാനിങ്, കാരള്‍ (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:43, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാനിങ്, കാരള്‍ (1923 - )

അമേരിക്കന്‍ നടി. 1923 ജനു. 31-നു ജനിച്ചു. ഇവര്‍ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു പ്രശസ്തയായി.

'ദ് ഫസ്റ്റ് ട്രാവലിങ് സെയില്‍സ് ലേഡി' (1956), 'തറലി മോഡേണ്‍ മില്ലീ' (1967) എന്നിവയാണ് ചാനിങ് അഭിനയിച്ച മികച്ച ചലച്ചിത്രങ്ങള്‍. നോ ഫോര്‍ ആന്‍ ആന്‍സര്‍, ലെറ്റസ് ഫെയ്സ് ഇറ്റ്, സോ പ്രൌഡ്ലി വി ഹെയില്‍, ലെന്‍ഡ് ആന്‍ ഈയര്‍, ജന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ടീസ്, വണ്ടര്‍ഫുള്‍ ടൌണ്‍, ദ് വാമ്പ്, ഹെലോ ഡോളി, ലോറേലി മുതലായവ കാരള്‍ അഭിനയിച്ച ശ്രദ്ധേയങ്ങളായ നാടകങ്ങളാണ്.

ലെന്‍ഡ് ആന്‍ ഈയര്‍, ഹെലോ ഡോളി എന്നീ നാടകങ്ങളിലെ അഭിനയത്തിന് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും, റ്റോണി അവാര്‍ഡും (1967) ഇവര്‍ക്ക് ലഭിക്കുകയുണ്ടായി. 'തറലി മോഡേണ്‍ മില്ലീ' എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡ് ലഭിച്ചു. 1962-ലും റ്റോണി അവാര്‍ഡ് ഇവര്‍ക്കു ലഭിക്കുകയുണ്ടായി. മൂന്നു പ്രാവശ്യം വിവാഹിതയായ ഇവര്‍ ചാള്‍സ് ലോവിനെ (1956) യാണ് അവസാനമായി ഭര്‍ത്താവായി സ്വീകരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍