This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാദയെഫ്, പ്യോതര്‍ യകവ്ല്യേവിച്ച് (1794 - 1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:32, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാദയെഫ്, പ്യോതര്‍ യകവ്ല്യേവിച്ച് (1794 - 1856)

Chaadaev, Pyotr Yakovlevich

റഷ്യന്‍ തത്ത്വചിന്തകന്‍. ചാദയെഫിനുമുന്‍പ് പല എഴുത്തുകാരും റഷ്യയില്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യത്തെ യഥാര്‍ഥ റഷ്യന്‍ തത്ത്വചിന്തകന്‍ എന്ന ഖ്യാതി ഇദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. സമ്പന്നമായ ഒരു ഭൂവുടമയുടെ മകനായി 1794-ല്‍ ജനിച്ചു. മോസ്കോ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നടത്തിയെങ്കിലും അതു പൂര്‍ത്തിയാക്കുന്നതിനുമുന്‍പായി സൈന്യത്തില്‍ ചേര്‍ന്നു. നെപ്പോളിയനെതിരെയുള്ള പോരാട്ടത്തില്‍ ചാദയെഫ് പങ്കെടുത്തിരുന്നു. 1821-ല്‍ പട്ടാളത്തില്‍ നിന്നു രാജിവച്ചുപിരിഞ്ഞു. 1823-26 കാലത്ത് വിവിധ രാജ്യങ്ങളില്‍ യാത്രാപര്യടനം നടത്തി. ഈ യാത്രാവേളയില്‍ പ്രശസ്ത ചിന്തകനായ ഷെല്ലിങ്ങു (Schelling)മായി പരിചയപ്പെടാന്‍ അവസരം സിദ്ധിച്ചു. അദ്ദേഹവുമായി പിന്നീട് കത്തിടപാടുകള്‍ നടത്തിയിരുന്നു 1816-ല്‍ പുഷ്കിനുമായി ചാദയെഫ് പരിചയപ്പെട്ടു. പുഷ്കിന്റെ മരണംവരെ ഈ സൗഹൃദം പുലര്‍ന്നിരുന്നു.

1829 മുതല്‍ ചാദയെഫ് തത്ത്വചിന്തയുമായി ബന്ധപ്പെട്ട കത്തുകള്‍ എഴുതിത്തുടങ്ങി; രണ്ടു വര്‍ഷത്തിനുള്ളില്‍ 8 കത്തുകള്‍ തയ്യാറാക്കി. 1829 ഡി. 1-നു പൂര്‍ത്തിയാക്കിയ ആദ്യത്തെ കത്ത് 1836-ല്‍ പ്രസിദ്ധീകൃതമായി. റഷ്യന്‍ തത്ത്വചിന്തയുടെ നാന്ദിയായി ഈ കത്തുമാറിയെങ്കിലും ചാദയെഫിന്റെ പ്രസിദ്ധീകരണത്തിന്റെ അന്ത്യവും ഈ കത്തു കുറിച്ചു. റഷ്യയിലാകമാനം ഈ കത്ത് കോളിളക്കം സൃഷ്ടിച്ചു. 19-ാം ശ.-ത്തിലെ റഷ്യയിലെ ബുദ്ധിജീവികളുടെ വിഷമതകളും ഭരണകൂടത്തിന്റെ പിടിപ്പുകേടുമായിരുന്നു കത്തിലെ പ്രധാന പ്രതിപാദ്യം. ഈ കത്തില്‍ റഷ്യയുടെ അഹന്തയെ നിശിതമായി വിമര്‍ശിച്ച ചാദയെഫ് ഇതുമൂലം റഷ്യയുടെ സ്വഭാവത്തില്‍ വന്നിട്ടുള്ള തെറ്റുകളെ തുറന്നുകാണിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ലോകസമൂഹത്തില്‍നിന്നു വേറിട്ടു നില്ക്കുന്നതിനെയും കത്തില്‍ വിമര്‍ശിച്ചിരുന്നു. അവിഹിതബന്ധത്തില്‍ ജനിച്ച ശിശുവിനെപ്പോലെ ചരിത്രപരമായി റഷ്യയ്ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ചരിത്രം സൃഷ്ടിക്കാന്‍ റഷ്യയ്ക്ക് ഒരു ഭാവി ഇല്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. ചാദയെഫിന്റെ കത്തിനെ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് നിക്കോളസ് ക വിലക്കുകല്പിച്ചു. ചാദയെഫിനു ഭ്രാന്താണെന്നു പറഞ്ഞ് ഇദ്ദേഹത്തെ ഒരു വര്‍ഷത്തോളം വീട്ടുതടങ്കലില്‍ വയ്ക്കുകയും ചെയ്തു. 1837-ല്‍ ഭ്രാന്തന്റെ ക്ഷമാപണം (L'Apologie d'um for) എന്ന ഒരു ഗ്രന്ഥം ചാദയെഫ് രചിച്ചു; 1856-ല്‍ ചാദയെഫ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍