This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തുണ്ണി മാസ്റ്റര്‍, കെ.(1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തുണ്ണി മാസ്റ്റര്‍, കെ. (1921 - )

കേരളത്തിലെ കമ്യൂണിസ്റ്റു നേതാവ്. 1921-ല്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പിന്നീട് 1941-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായി. 8 വര്‍ഷം അധ്യാപകനായി ജോലി നോക്കിയശേഷം 1946-ല്‍ രാജിവച്ച് സജീവരാഷ്ട്രീയത്തിലിറങ്ങി. 6 വര്‍ഷത്തോളം ഒളിവു ജീവിതവും നയിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷയും അനുഭവിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം (1964) ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1965-ലും 1967-ലും 1970-ലും കേരള നിയമസഭയില്‍ അംഗമായിരുന്നു. കേരള കര്‍ഷകസംഘം സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം പങ്കുവഹിച്ചു. കേരള സംസ്ഥാന കര്‍ഷകസംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍