This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തുണ്ണിപ്പണിക്കര്‍ (1846 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തുണ്ണിപ്പണിക്കര്‍ (1846 - 1922)

കഥകളി നടന്‍. കാവുങ്ങല്‍ത്തറവാട്ടിലെ ഒരു താവഴിയില്‍ 1846-ല്‍ ജനിച്ചു. തറവാട്ടുകാരണവരും പ്രസിദ്ധ കഥകളിയാശാനുമായ കുഞ്ഞിക്കൃഷ്ണപ്പണിക്കരില്‍നിന്ന് കഥകളി അഭ്യസിച്ചു.

സൗഗന്ധികത്തിലെ ഭീമന്‍, കാലകേയവധത്തിലെ അര്‍ജുനന്‍, ചെറിയ നരകാസുരന്‍, ഉദ്ഭവത്തിലെ വിശ്രവസ്സ് എന്നിവയാണ് പ്രസിദ്ധ വേഷങ്ങള്‍. 'സലജ്ജോഹ'വും 'ജനക തവ ദര്‍ശന'വും പണിക്കരെപ്പോലെ ആടി ഫലിപ്പിച്ചിട്ടുള്ളവര്‍ അപൂര്‍വമാണ്. നരകാസുരവേഷത്തിന്റെ തന്മയത്വം കണ്ട് പലരും ഇദ്ദേഹത്തെ നരകാസുരപ്പണിക്കര്‍ എന്നു വിളിച്ചിരുന്നു. ഗുരു കുഞ്ഞിക്കൃഷ്ണപ്പണിക്കരും ഇദ്ദേഹവും ചേര്‍ന്നുള്ള കൂട്ടുവേഷങ്ങള്‍ അരങ്ങിലെ അസാധാരണമായൊരു അനുഭവം തന്നെയായിരുന്നു. ചാത്തുണ്ണിപ്പണിക്കര്‍ക്ക് ശൃംഗാരം അത്ര വഴങ്ങിയില്ലെങ്കിലും വീരരസത്തിന്റെ ആവിഷ്കാരത്തിന് അസാമാന്യപാടവമുണ്ടായിരുന്നു.

1901-ല്‍ കുഞ്ഞികൃഷ്ണപ്പണിക്കര്‍ കളിയോഗത്തിന്റെ നടത്തിപ്പ് ഇദ്ദേഹത്തെയേല്‍പ്പിച്ചുവെങ്കിലും അത് നടത്തിക്കൊണ്ടുപോയത് കാവുങ്ങല്‍ ശങ്കരപ്പണിക്കരാണ്. അതില്‍ ആദ്യാവസാനക്കാരനായിരുന്നു പണിക്കര്‍. കാവുങ്ങല്‍ ശങ്കരപ്പണിക്കരുടെ ജാതി ഭ്രഷ്ടിനുശേഷം ഇദ്ദേഹം പറവൂര്‍ ശങ്കരപ്പിള്ളയുടെ യോഗത്തില്‍ മൂന്നുവര്‍ഷം ഉണ്ടായിരുന്നു. 1922-ല്‍ ചാത്തുണ്ണിപ്പണിക്കര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍