This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാണ്ടി, കെ.ടി. (1913 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:12, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാണ്ടി, കെ.ടി. (1913 - 2006)

ഇന്ത്യന്‍ വ്യവസായ മാനേജ്മെന്റ് വിദഗ്ധന്‍. 1913 ജനു. 13-ന് തിരുവല്ലയില്‍ ജനിച്ചു. എം.എ., എല്‍.എല്‍.എം. (ലണ്ടന്‍), ബാര്‍ അറ്റ് ലാ എന്നീ ബിരുദങ്ങള്‍ നേടി. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജ് (ഹൈദരബാദ്) ഡയറക്ടര്‍ ഒഫ് റിസര്‍ച്ച് & പ്രിന്‍സിപ്പല്‍ (1957), ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് ഡയറക്ടര്‍ (1956-61), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്, കൊല്‍ക്കത്ത ഡയറക്ടര്‍ (1962-67), ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യാ ചെയര്‍മാന്‍ (1966-68), ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് ഡയറക്ടര്‍ (1968-72) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചശേഷം 1972-ല്‍ കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ ഉപാധ്യക്ഷനായി (1972-79). ഇക്കാലത്ത് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ അധ്യക്ഷനുമായിരുന്നു. 1979-ല്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍ നിന്നു വിരമിച്ചു. ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (ന്യൂഡല്‍ഹി) അംഗം (1972-77), ബനാറസ്, ഡല്‍ഹി, കൊച്ചി സര്‍വകലാശാലകളിലെ ഭരണസമിതിയംഗം, സര്‍വകലാശാലാ ധനകാര്യക്കമ്മിഷന്‍ അംഗം (1972-75), കൊല്‍ക്കത്തയിലെയും മുംബൈയിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഭരണസമിതിയംഗം (1973-77), മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ് അധ്യക്ഷന്‍ (1972-77), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്രന്റീസ് ട്രെയിനിങ് ബോര്‍ഡ് അംഗം (1972-78), നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ (ന്യൂഡല്‍ഹി) ഭരണസമിതിയംഗം (1972-78), ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷന്‍ (ടോക്കിയോ) ചെയര്‍മാനും ഡയറക്ടറും (1972-78), നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി (ജംഷഡ്പൂര്‍) എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് (തിരുവനന്തപുരം) ഭരണസമിതിയംഗം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് അധ്യക്ഷന്‍, കാര്‍ബണ്‍ ആന്‍ഡ് കെമിക്കല്‍സ് ഇന്ത്യാ ലിമിറ്റഡ് കൊച്ചി ഡയറക്ടര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006 മേയ് 2-ന് കോട്ടയത്തുവച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍