This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാഡ്വിക്, ഫ്ലോറന്‍സ് (1918 - 1995)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാഡ്വിക്, ഫ്ലോറന്‍സ് (1918 - 1995)

Chadwick, Florence

അമേരിക്കന്‍ ദീര്‍ഘദൂര നീന്തല്‍ വിദഗ്ധ. ഇംഗ്ലീഷ് ചാനല്‍ ഇരുദിശകളിലേക്കും നീന്തിക്കടന്ന ആദ്യത്തെ വനിത (1950-51)യുമാണ് ഇവര്‍. കാലിഫോര്‍ണിയയിലെ സാന്‍ഡീഗോയില്‍ 1918 ന. 9-ന് ചാഡ്വിക് ജനിച്ചു. നന്നേ ചെറുപ്പത്തില്‍ത്തന്നെ നീന്തലിനോട് താത്പര്യം തോന്നുകയും അതിനാല്‍ നീന്തല്‍ അഭ്യസിക്കുകയും ചെയ്തു.

നിരവധി ദീര്‍ഘദൂര നീന്തല്‍മത്സരങ്ങളില്‍ അനേകം പ്രാവശ്യം ഇവര്‍ ഒന്നാം സ്ഥാനക്കാരിയായി വിജയം കൈവരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഗ്രീസ്നെസ് മുനമ്പില്‍ നിന്നും ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ചാഡ്വിക് നീന്തിക്കടക്കുകയുണ്ടായി (1950 ആഗ. 8). ഇതിനായി 13 മണിക്കൂര്‍ 23 മിനിട്ട് സമയമെടുത്തു. ഇതിലൂടെ ഗര്‍ട്രൂഡ് എഡര്‍ലീസ് എന്ന നീന്തല്‍ക്കാരിയുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് ഇവര്‍ മറികടന്നു. ഇംഗ്ലണ്ടില്‍ നിന്നും തിരിച്ച് ഫ്രാന്‍സിലേക്ക് മൂന്നു തവണ നീന്തി (1951, 53, 55) എന്നതും ഫ്ലോറന്‍സിന്റെ റെക്കോര്‍ഡാണ്. ഒരു വര്‍ഷത്തിനുശേഷം ഈ ചാനലിന്റെ പശ്ചിമദിശയിലേക്ക് നീന്തിയ വനിത എന്ന ബഹുമതിയും ചാഡ്വിക്കിനെ തേടിയെത്തി. 1960-ല്‍ നീന്തലില്‍ നിന്നു വിരമിക്കുന്നതിനു മുന്‍പായി രണ്ടുപ്രാവശ്യംകൂടി നീന്തിക്കടന്നു. പിന്നീട്, കാറ്റാലിനദ്വീപില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് നീന്തി. 21 മൈല്‍ ദൂരമുണ്ടായിരുന്ന ഈ കടല്‍ കടക്കാന്‍ 13 മണിക്കൂറും 47 മിനിട്ടും എടുത്തു. 1953-ല്‍ ചാഡ്വിക് ജിബ്രാള്‍ട്ടര്‍ കടലിടുക്കും, അതിനുശേഷം ബോസ്ഫറസും നീന്തിക്കടന്നു.

1970-ല്‍ ചാഡ്വിക്കിനെ നീന്തല്‍ വിദഗ്ധര്‍ക്കായുള്ള 'ഇന്റര്‍നാഷണല്‍ സ്വിമ്മിങ് ഹാള്‍ ഒഫ് ഫേം' അംഗീകരിച്ചു.

1995 മാ. 15-ന് ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍