This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാട്ടങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:53, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാട്ടങ്ങള്‍

കഥകളിയിലെ മെയ്യഭ്യാസങ്ങളില്‍ ഒന്ന്. അരനീക്കല്‍, അരയ്ക്കിരുത്തല്‍, സൂചിക്കിടല്‍, അരനീക്കി മെയ്വളയ്ക്കല്‍, വളച്ചുകുത്ത്, വളച്ചുവീശ്, പരിശവട്ടംകുത്തല്‍, തൊഴുതുകുത്തല്‍, കൈവീശല്‍, കൈയ് നിവര്‍ത്തി ഇരിക്കല്‍, കൈമറിക്കല്‍, കാല്‍വീശല്‍, ദണ്ഡക്രമം, കാല്‍വീശി അടിക്കല്‍, കരണംമറിച്ചില്‍, ചാട്ടങ്ങള്‍ എന്നിവയാണ് പ്രധാന മെയ്യഭ്യാസങ്ങള്‍.

കുറേനേരം കളിച്ചാലും ക്ഷീണമുണ്ടാകാതിരിക്കാനായി, ശരീരത്തിന്റെ ഘനം കുറയ്ക്കുകയാണ് ചാട്ടങ്ങള്‍ അഭ്യസിക്കുന്നതിന്റെ ലക്ഷ്യം. ഇത് പ്രധാനമായും എട്ടു തരത്തിലുണ്ട്. ഇരുന്നുചാട്ടം, മടക്കിച്ചാട്ടം, കോതിച്ചാട്ടം, പിന്നിലടിച്ചുചാട്ടം, നിവര്‍ന്നുചാട്ടം, പകച്ചുചാട്ടം, കറങ്ങിച്ചാട്ടം, അടിച്ചുവീശിച്ചാട്ടം എന്നിവയാണിവ. അഭ്യാസപാടവമുള്ള ഗുരുവിന്റെ മേല്‍നോട്ടത്തിലാണ് ഇതു പരിശീലിപ്പിക്കുക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍