This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കോ, കെ.സി. (1915 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാക്കോ, കെ.സി. (1915 - 91)

വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യകാരനും സമുദായ പ്രവര്‍ത്തകനും. പാലായിലെ കാടന്‍കാവില്‍ 1915 മേയ് 19-ന് ജനിച്ചു. ഗണിതത്തില്‍ എം.എ. ബിരുദം നേടിയശേഷം എന്‍ജിനീയറിങ് ബിരുദം നേടി ഇംഗ്ലണ്ടിലും അമേരിക്കയിലും പോയി എന്‍ജിനീയറിങ്ങില്‍ ഉപരിപഠനംനടത്തി. ദീര്‍ഘകാലം എന്‍ജിനീയറിങ് കോളജ് പ്രൊഫസറായും പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. സംസ്ഥാന ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടര്‍, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാല സ്ഥാപിക്കുന്നതിനായി ഇദ്ദേഹത്തെ സ്പെഷല്‍ ആഫീസറായി നിയമിച്ചു. കോഴിക്കോട് സര്‍വകലാശാല രൂപവത്കരിച്ചതിനുശേഷം അവിടത്തെ പ്രൊവൈസ് ചാന്‍സലറായി ഇദ്ദേഹം നിയമിതനായി. കൊച്ചി സര്‍വകലാശാലയുടെ രൂപവത്കരണത്തിനും സര്‍ക്കാര്‍ ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. സമുദായത്തിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ മാനിച്ച് ഷെവലിയര്‍ എന്ന ബഹുമതി ചാക്കോയ്ക്ക് സമ്മാനിക്കുകയുണ്ടായി. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറ്റമ്പതോളം കൃതികളുടെ കര്‍ത്താവുകൂടിയാണ് ഇദ്ദേഹം. ഇവയില്‍ പ്രധാനപ്പെട്ടവ ഇംഗ്ലണ്ടിലെ വിശേഷങ്ങള്‍, ലോകയാത്രാസ്മരണകള്‍, ഭിന്നസംസ്കാരങ്ങളിലൂടെ, ജലസേചനം, വിദ്യുച്ഛക്തി, സിവില്‍ എന്‍ജിനീയറിങ് എന്നിവയാണ്. സാങ്കേതികപദങ്ങള്‍ മലയാളവത്കരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ സാങ്കേതികഗ്രന്ഥങ്ങള്‍ സഹായിച്ചിട്ടുണ്ട്. 1991 ഏ. 3-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍