http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_(1915%C2%A0-%C2%A092)&feed=atom&action=historyചാക്കീരി അഹമ്മദു കുട്ടി (1915 - 92) - നാള്‍വഴി2024-03-28T09:40:50Zവിക്കിയില്‍ ഈ താളിന്റെ നാള്‍വഴിMediaWiki 1.14.0http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_(1915%C2%A0-%C2%A092)&diff=69386&oldid=prevTechnoworld: പുതിയ താള്: ==ചാക്കീരി അഹമ്മദു കുട്ടി (1915 - 92)== കേരളത്തിലെ രാഷ്ട്രീയ പ്രവര്...2016-01-17T12:38:39Z
പുതിയ താള്: ==ചാക്കീരി അഹമ്മദു കുട്ടി (1915 - 92)== കേരളത്തിലെ രാഷ്ട്രീയ പ്രവര്...

പുതിയ താള്

==ചാക്കീരി അഹമ്മദു കുട്ടി (1915 - 92)==

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍മന്ത്രിയും. 1915-ല്‍ മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കുസമീപം ചേരൂരില് മൊയ്തീന്‍കുട്ടിയുടെ മകനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ

ഇദ്ദേഹം, 1932-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 1932-ല്‍ ഏറനാട് താലൂക്ക് ബോര്‍ഡിലെ അംഗമായി. 1939-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടശേഷം മുസ്ലിംലീഗില്‍ ചേര്‍ന്നു. 1952-ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി. 1957 മുതല്‍ 59 വരെ കേരള നിയമസഭാംഗമായിരുന്നു. 1969-ലെ ഇടക്കാലതെരഞ്ഞെടുപ്പിലും 1977-ലെ പൊതുതെരഞ്ഞെടുപ്പിലും നിയമസഭാംഗമായി. 1973 മാ. മുതല്‍ 77 മാ. വരെ അച്യുതമേനോന് മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പുമന്ത്രി ആയിരുന്നു. 1977-ല്‍ നിയമസഭാ സ്പീക്കറായി. മുസ്ലിംലീഗിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം, നിയമസഭാകക്ഷി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഒ.-ല്‍ ഒട്ടാവയില്‍ നടന്ന 23-ാമതു കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലേക്കുള്ള പ്രതിനിധി ആയിരുന്നു. 1992 ഒ. 1-ന് അന്തരിച്ചു.
Technoworld