This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ചില്‍, വിന്‍സ്റ്റണ്‍ (1871 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:54, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചര്‍ച്ചില്‍, വിന്‍സ്റ്റണ്‍ (1871 - 1947)

Churchill, Winston

അമേരിക്കന്‍ നോവലിസ്റ്റ്. 1871 ന. 10-ന് മിസ്സൗറിയിലെ സെന്റ് ലൂയിസില്‍ ജനിച്ച ചര്‍ച്ചില്‍, 1894-ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍ നിന്നും ബിരുദംനേടി. ചുരുങ്ങിയകാലം ആര്‍മി ആന്‍ഡ് നേവി ജേര്‍ണല്‍ എഡിറ്റുചെയ്തു. 1903-05 വരെ ന്യൂഹാംപ്ഷയര്‍ സ്റ്റേറ്റ് നിയമസഭയില്‍ അംഗമായി സേവനമനുഷ്ഠിച്ചു. ദ ക്രൈസിസ് (1901) എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണ് ചര്‍ച്ചില്‍ അമേരിക്കന്‍ സാഹിത്യലോകത്ത് പ്രസിദ്ധനായിത്തീര്‍ന്നത്.

ദ് സെലിബ്രിറ്റി (1898), റിച്ചാര്‍ഡ് കാര്‍വല്‍ (1899), എ മോഡേണ്‍ ക്രോണിക്കിള്‍ (1910), ദി ഇന്‍സൈഡ് ഒഫ് ദ കപ്പ് (1913), ദ് ഡ്വെല്ലിങ് പ്ളെയ്സ് ഒഫ് ലൈറ്റ് (1917), ദി അണ്‍ ചാര്‍ട്ടഡ് വേ (1914) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.

അമേരിക്കന്‍ വിപ്ലവം, അമേരിക്കന്‍ ആഭ്യന്തരയുദ്ധം എന്നീ സംഭവങ്ങളെയും ആ കാലഘട്ടത്തിന്റെ സവിശേഷതകളെയും വിശകലനം ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. മാത്രമല്ല, സമൂഹത്തിലും രാഷ്ട്രീയത്തിലും നിലനില്ക്കുന്ന യജമാനഭാവം, അഴിമതി എന്നീ ദുഷ്പ്രവണതകളെ അടിമുടി ഇദ്ദേഹം വിമര്‍ശിക്കുന്നു. തന്റെ വ്യക്തിജീവിതത്തിലെ തീവ്രവും കയ്പുനിറഞ്ഞതുമായ അനുഭവങ്ങളാണ് ഈ നോവലുകള്‍ക്ക് ആധാരമായിട്ടുള്ളത്. ഫാക്റ്ററിയിലുണ്ടാകുന്ന സമരവും അതിന്റെ വിശകലനത്തിലൂടെ ഉരുത്തിരിയുന്ന സാമൂഹ്യതത്ത്വശാസ്ത്രവുമാണ് ദ് ഡ്വെല്ലിങ് പ്ളെയ്സ് ഒഫ് ലൈറ്റ് എന്ന നോവലിലെ പ്രതിപാദ്യം.

1947 മാ.-ല്‍ ഫ്ളായിലെ വിന്റര്‍പാര്‍ക്കില്‍ ചര്‍ച്ചില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍