This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചപുല്‍ടെപെക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചപുല്‍ടെപെക്

മെക്സിക്കന്‍ സിറ്റിയിലെ തന്ത്രപ്രധാനമായ സൈനികത്താവളവും കോട്ടയും. ചരിത്രപ്രസിദ്ധമായ ഈ പ്രദേശം ആസ്ടെക്കുകള്‍ അവിടത്തെ ഇന്ത്യരില്‍ നിന്ന് പിടിച്ചെടുത്ത് സുഖവാസസ്ഥലമാക്കി. തുടര്‍ന്നുവന്ന സ്പെയിന്‍കാര്‍, അവരുടെ വൈസ്രോയിമാര്‍ക്ക് വേനല്‍ക്കാലത്ത് താമസിക്കുന്നതിന് ഇവിടെ ഒരു കൊട്ടാരം പണിതു (1783). നാലുവര്‍ഷത്തിനുശേഷം അവര്‍ ഇതുപേക്ഷിച്ചു. എങ്കിലും 1840-ല്‍ പുനര്‍നിര്‍മാണം നടത്തി. 1842-ല്‍ ഇവിടെ സൈനിക അക്കാദമി സ്ഥാപിച്ചു. മെക്സിക്കന്‍ യുദ്ധത്തിനുമുന്‍പ് (1846) ഈ പ്രദേശത്ത് പ്രതിരോധക്കോട്ടകെട്ടി. തുടര്‍ന്ന് യു.എസ്. ജനറല്‍ വില്‍ഫില്‍ഡ് സ്കോട്ട് ഇവിടം പിടിച്ചെടുത്തു. മാക്സീമിലിയന്റെ കാലത്ത് (1864) വീണ്ടും ഈ കൊട്ടാരം മനോഹരമാക്കി. മെക്സിക്കോ റിപ്പബ്ലിക്കായപ്പോള്‍ പ്രസിഡന്റിന്റെ വേനല്‍ക്കാല വസതിയായി ഈ കൊട്ടാരം. നാഷണല്‍ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനവും നാഷണല്‍ മ്യൂസിയവുമായി (1937) പിന്നീട് ഈ കൊട്ടാരം. രണ്ടാം ലോകയുദ്ധകാലത്ത് 1945 മാ. 3-ന് ഇവിടെവച്ച് യുദ്ധത്തെയും സമാധാനത്തെയുംകുറിച്ച് ചര്‍ച്ചചെയ്യാന്‍ യു.എസ്. സമ്മേളനം നടത്തി. അമേരിക്കന്‍ വന്‍കരയിലെ 21 റിപ്പബ്ലിക്കുകള്‍ പരസ്പരം സഹായത്തിനും വിദേശശക്തികള്‍ക്കെതിരെ കൂട്ടായി പ്രവര്‍ത്തിക്കാനും ചപുല്‍ടെപെക് ആക്റ്റിലൂടെ തീരുമാനമെടുത്തു. ഈ ആക്റ്റിലെ വ്യവസ്ഥകള്‍ 1947 സെപ്. 2-ലെ റിയോ ആക്റ്റില്‍ ചേര്‍ത്തു.

മെക്സിക്കന്‍ ജനതയ്ക്ക് ചപുല്‍ടെപെക് തങ്ങളുടെ അവസാനത്തെ സംഘടിത പ്രതിരോധനത്തെയാണ് കുറിക്കുന്നത്. മെക്സിക്കന്‍ യുദ്ധവിജയത്തിനുശേഷം ചപുല്‍ടെപെക് യു.എസ്. കരസ്ഥമാക്കാന്‍ ശ്രമിച്ചു. ജന. വില്‍ഫില്‍ഡ് സ്കോട്ടിന്റെ നേതൃത്വത്തില്‍ യു.എസ്. സൈന്യം കോട്ടയുടെ തെ.പ. ഭാഗം പിടിച്ചെടുത്തെങ്കിലും പ്രതിരോധനിര വളരെ ശക്തമായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ പോരാട്ടത്തിനുശേഷമാണ് സ്കോട്ടിന് ഇവിടം പിടിച്ചടക്കാന്‍ സാധിച്ചത് (1847).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍