This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഹാസന്‍, എ. (1908 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:11, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രഹാസന്‍, എ. (1908 - 70)

കേരളീയനായ ഹിന്ദി പണ്ഡിതന്‍. 1908-ല്‍ ജനിച്ചു. മദിരാശി, കല്‍ക്കത്താ സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പില്‍ ഹിന്ദിവിഭാഗം ഡയറക്ടറായി. ദക്ഷിണ ഭാരതഹിന്ദി പ്രചാരസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കേന്ദ്രീയ ഹിന്ദിശിക്ഷാസമിതിയിലും അംഗമായിരുന്നു. ബാപ്പു, തരംഗങ്ങള്‍, ഹിന്ദി പദ്യാവലി തുടങ്ങിയവയാണ് കൃതികള്‍. 1970 ആഗ. 8-ന് ഹൃദ്രോഗംമൂലം ചന്ദ്രഹാസന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍