This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖര ശാസ്ത്രി, കെ. (1919 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രശേഖര ശാസ്ത്രി, കെ. (1919 - 93)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1919-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. പെരിനാട് സംസ്കൃത ഹൈസ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലും പിന്നീട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷം ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകനായി ജോലിനോക്കി. 1950-ല്‍ ജോലിരാജിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. റവല്യൂഷണറി സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു (1950). കശുവണ്ടി തൊഴിലാളി യൂണിയന്‍ നേതാവായി. 1954 മുതല്‍ 56 വരെ തിരുവിതാംകൂര്‍ കൊച്ചി സ്റ്റേറ്റ് അസംബ്ലി അംഗമായി. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് പ്രക്ഷോഭവുമായി (1958) ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവച്ചിട്ടുണ്ട്. മൂന്നാം കേരള നിയമസഭയില്‍ (1967-70) കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും അംഗമായി. 1993 ആഗ.-ല്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍