This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖര്‍ ബസവരാജ് പാട്ടീല്‍ (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:59, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രശേഖര്‍ ബസവരാജ് പാട്ടീല്‍ (1939 - )

കന്നട സാഹിത്യകാരന്‍. കവി, നാടകകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ചന്ദ്രശേഖര്‍ 1939 ജൂണ്‍ 18-ന് ധാര്‍വാറിലെ ഹാട്ടിമട്ടൂരില്‍ ജനിച്ചു. കര്‍ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നു ഇംഗ്ലഷ് സാഹിത്യത്തിലും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നു ഭാഷാശാസ്ത്രത്തിലും എം.എ. ബിരുദങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ബിനുലി, മധ്യബിന്ദു, ഗാന്ധിസ്മരണെ ഓ എന്ന ദേശ, ബന്ധവരെ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍. ജഗദംബേയ ബീധിനാടക, ഗോകര്‍ണാഡാ ഗൌഢശ്ശനി മുതലായവ പാട്ടീലിന്റെ നാടകങ്ങളാണ്. 1960-ല്‍ കവിതയ്ക്കും 1974-ല്‍ നാടകത്തിനുമുള്ള കര്‍ണാടക സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. സംക്രമണ മാസികയുടെ എഡിറ്റര്‍ എന്ന നിലയിലും പാട്ടീല്‍ ശ്രദ്ധേയനാണ്.

അടിയന്തരാവസ്ഥയ്ക്കെതിരായി കവിതകളും നാടകങ്ങളും എഴുതിയതിന് ചന്ദ്രശേഖര്‍പാട്ടീലിനെ ജയിലിലടയ്ക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍