This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖരവാരിയര്‍, എം.എസ്. (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രശേഖരവാരിയര്‍, എം.എസ്. (1925 - )

മലയാള പത്രപ്രവര്‍ത്തകനും കവിയും. തൊടുപുഴയിലുള്ള പെരുമ്പെള്ളിച്ചിറയില്‍ ശങ്കരവാരിയരുടെ മകനായി 1925 സെപ്. 4-ന് ചന്ദ്രശേഖരവാരിയര്‍ ജനിച്ചു. 1957-ല്‍ മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് എം.എ. ബിരുദം നേടി. വിദ്യാഭ്യാസ കാലത്തുതന്നെ പത്രപ്രവര്‍ത്തനം ആരംഭിച്ചു. സഖി വാരികയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന്, വീരകേസരി ദിനപത്രത്തില്‍ സഹപത്രാധിപരായി. മലയാളി ദിനപത്രത്തിന്റെ എഡിറ്റര്‍, കേരളഭൂഷണത്തിന്റെ സഹപത്രാധിപര്‍, കേരളധ്വനിയുടെ പത്രാധിപര്‍, മനോരാജ്യം വാരികയുടെ പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം (കോട്ടയം) പബ്ലിക്കേഷന്‍ മാനേജരായും സേവനമനുഷ്ഠിക്കുകയുണ്ടായി.

കവിത, കഥാവിവര്‍ത്തനം, പ്രബന്ധം എന്നിങ്ങനെ വിവിധ ശാഖകളില്‍ ചന്ദ്രശേഖരവാരിയര്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. മലര്‍വാടി, സന്ദേശം, അന്തിയും വാസന്തിയും, അകലെനിന്നു വന്നവര്‍, ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുന്‍പ് എന്നിവയാണ് മുഖ്യകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍