This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രന്‍, പി.ആര്‍. (1929 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രന്‍, പി.ആര്‍. (1929 - 2006)

മലയാള നാടകകൃത്തും നടനും. പൂര്‍ണ നാമധേയം പി. രാമചന്ദ്രന്‍നായര്‍. നാടകപ്രവര്‍ത്തകനായിരുന്ന പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്ത്യാനിയമ്മയുടെയും പുത്രനായി, ചങ്ങനാശേരിയില്‍ 1929-ല്‍ ചന്ദ്രന്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു.

പ്രാദേശിക കലാസമിതികള്‍ വളരെയധികം സ്വാഗതം ചെയ്തിട്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍. അഹല്യ, ഉണര്‍ന്ന ജീവിതം, അലഞ്ഞുതിരിയുന്ന ആത്മാവ്, അവനെ ക്രൂശിക്ക, മിഥ്യ (നാടകങ്ങള്‍), പെരുവഴിയില്‍ (വിവ.) എന്നിവയാണ് ചന്ദ്രന്റെ മുഖ്യകൃതികള്‍. 1967-ലെ വിക്രമന്‍നായര്‍ ട്രോഫി നാടകാവതരണ മത്സരത്തില്‍ മിഥ്യയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു, അഹല്യ, 1972-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. 2006 ജനു. 6-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍