This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രന്‍പിള്ള, കടവൂര്‍. ജി. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രന്‍പിള്ള, കടവൂര്‍. ജി. (1940 - )

മലയാള നാടകകൃത്ത്. കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ പഞ്ചായത്തില്‍ കടവൂര്‍ കോയിപ്പുറത്തു പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി, 1940 ഫെ. 26-ന് ചന്ദ്രന്‍പിള്ള ജനിച്ചു. 1956-ല്‍ ശില്പി എന്ന പേരില്‍ ഒരു സാഹിത്യ മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചുവെങ്കിലും അതിന്റെ മൂന്നുലക്കം മാത്രമേ പുറത്തിറക്കാന്‍ സാധിച്ചുള്ളു. ഏറെക്കാലം മലയാളരാജ്യം വാരികയുടെ സഹപത്രാധിപരായിരുന്നു.

1967-ല്‍ സാഹിത്യപരിഷത്ത് നടത്തിയ നാടകമത്സരത്തില്‍ ജീവിതം വഴിമുട്ടിനില്ക്കുന്നു എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ചന്ദ്രന്‍പിള്ള ശ്രദ്ധേയനാകുന്നത്. സ്വന്തം ദുഃഖങ്ങളുടെ ചൈതന്യപൂര്‍ണമായ ആവിഷ്കാരമായിരുന്നു ആ നാടകം. ബലിയാടുകള്‍, വിഷുക്കനി, യുഗേയുഗേ, ഇടിമുഴക്കം, ചുവന്നമേഘം, പുത്രകാമേഷ്ടി, ദൈവം മരിച്ചു, അഗ്നിപ്രളയം, കല്ലേറ്റ കടന്നല്‍ക്കൂട്, ആകാശഗംഗ, പാഞ്ചജന്യം, ശാന്തമാകാത്ത കടല്‍ തുടങ്ങിയ നാടകങ്ങളും ആത്മാവിന്റെ കൂട്ടുകാരി എന്ന ചെറുകഥാസമാഹാരവും പുത്തന്‍വീട് എന്ന നോവലും ഇദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍