This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രനഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രനഗര്‍

പശ്ചിമ ബംഗാളിലെ ഒരു പ്രദേശവും തുറമുഖ നഗരവും.

ഹൂഗ്ളി ജില്ലയില്‍ കൊല്‍ക്കത്തയ്ക്കു വ. ഹൂഗ്ളി നദീതീരത്തായാണ് സ്ഥിതിചെയ്യുന്നത്. 22o 52' വ. അക്ഷാംശത്തിലും 88o 22' കി. രേഖാംശത്തിലും ആണ് സ്ഥാനം. 17-ാം ശതകത്തിന്റെ രണ്ടാം പാദത്തില്‍ ഫ്രഞ്ചുകാര്‍ ഇന്ത്യയില്‍ കോളനി സ്ഥാപിച്ചു. മുഗള്‍ ചക്രവര്‍ത്തിയായ അറംഗസീബിന്റെ കാലത്ത് (1618-1707) ഇന്ത്യയില്‍ വന്ന ഫ്രഞ്ചുകാര്‍ 1674-ല്‍ പുതുശ്ശേരി കൈവശപ്പെടുത്തി. ഇവരുടെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങള്‍ പിടിച്ചടക്കാനുള്ള മോഹം ഡച്ചുകാര്‍ വിഫലമാക്കി. ഇബ്രാഹിംഖാന്‍ (1689-97) ബംഗാളിലെ മുഗള്‍ ഗവര്‍ണറായ സമയത്ത് ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെടുകയും ഇദ്ദേഹത്തിന്റെ അനുവാദത്തോടെ ഫ്രഞ്ചുകാര്‍ ചന്ദ്രനഗറിലും, ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയിലും, ഡച്ചുകാര്‍ ചിന്‍സുരയിലും കോട്ടകള്‍ കെട്ടുകയും ചെയ്തു. എന്നാല്‍ ചന്ദ്രനഗര്‍ പൂര്‍ണമായും ഫ്രഞ്ച് അധീനതയിലായത് 1724-ലാണ്. ഇവര്‍ ഇവിടെ ഫാക്ടറികള്‍ സ്ഥാപിച്ച് പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമാക്കിമാറ്റി. ഡ്യൂപ്ലേ ആദ്യമായി ഗവര്‍ണറാവുന്നത് ചന്ദ്രനഗരത്തിലാണ്. 1757-ല്‍ ക്ലൈവിന്റെയും വാട്സന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ചന്ദ്രനഗര്‍ കൈവശപ്പെടുത്തിയെങ്കിലും പിന്നീടത് ഫ്രഞ്ചുകാര്‍ക്ക് തിരിച്ചു കിട്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും (1947) ഈ നഗരം ഫ്രഞ്ച് അധീനതയിലായിരുന്നു. 1954-ല്‍ ഫ്രഞ്ചുകാര്‍ ചന്ദ്രനഗര്‍ ഇന്ത്യയ്ക്കു കൈമാറി. ഇന്ന് ഈ നഗരം പശ്ചിമ ബംഗാളിന്റെ ഭാഗമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍