This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഗുപ്തന്‍ I (ഭ.കാ. 320-40)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രഗുപ്തന്‍ I (ഭ.കാ. 320-40)

ഗുപ്തവംശ രാജാവ്. ഘടോത്കച ഗുപ്തന്റെ പുത്രനും പിന്‍ഗാമിയും ആയ ഇദ്ദേഹം 'മഹാ രാജാധിപന്‍' എന്ന പേര് സ്വീകരിച്ചുകൊണ്ട് രാജ്യം ഭരിച്ചു. എ.ഡി. 320-ല്‍ ഇദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചു. ഇന്ത്യയില്‍ വളരെക്കാലം പ്രചാരത്തിലിരുന്ന ഗുപ്തവര്‍ഷം ചന്ദ്രഗുപ്തന്റെ സിംഹാസനാരോഹണമോ, കുമാരദേവിയുമായുള്ള വിവാഹമോ അനുബന്ധിച്ച് തുടങ്ങിയതാണെന്ന് അനുമാനിക്കുന്നു. മഗധം തലസ്ഥാനമാക്കിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. അയല്‍ രാജ്യമായ വൈശാലിയിലെ (ഉത്തര ബിഹാര്‍) ലിച്ഛവി രാജവംശത്തിലെ കുമാരദേവിയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇത് രാജ്യത്തിന്റെ വിസ്തൃതി വര്‍ധിക്കുവാന്‍ കാരണമായി. ചന്ദ്രഗുപ്തന്‍ ക-ന്റേതെന്നു കരുതപ്പെടുന്ന നാണയങ്ങളില്‍ തന്റെയും കുമാരദേവിയുടെയും ചിത്രവും പേരും ലിച്ഛവി എന്ന വംശനാമവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രഗുപ്തന്‍ I-ന്റെ രാജ്യം അലഹബാദ് മുതല്‍ ഗംഗാതടം (ഉ.ബംഗാള്‍) വരെ വ്യാപിച്ചിരുന്നു. കൗശാംബിയിലെയും കോസലത്തിലെയും രാജാക്കന്മാരെ ഇദ്ദേഹം പരാജയപ്പെടുത്തി. ബിഹാറിന്റെ ഭാഗവും അവധും ഇദ്ദേഹത്തിന്റെ അധീനതയിലായി. 340-ല്‍ ചന്ദ്രഗുപ്തന്‍ അന്തരിച്ചു. തുടര്‍ന്ന് പുത്രന്‍ സമുദ്രഗുപ്തന്‍ രാജാവായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍