This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രകാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:21, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രകാന്തം

ഒരു ഫെല്‍സ്പാര്‍ ധാതു. സോഡിയത്തിന്റെയും പൊട്ടാസിയത്തിന്റെയും അലുമിനിയം-സിലിക്കേറ്റ് മിശ്രിതമാണ് ഈ ധാതു.

രാസഘടന : (K, Na) Al Si3 O8

ആല്‍ക്കലി ഫെല്‍സ്പാര്‍ രൂപമായ ചന്ദ്രകാന്തക്കല്ലുകള്‍ നീലകലര്‍ന്ന നിറങ്ങളും വെള്ളിപോലെ തിളങ്ങുന്ന പാല്‍വെള്ള നിറത്തിലുമായി വര്‍ണവ്യതിയാനം കാണിക്കുന്നുണ്ട്. ഇവയെ രത്നക്കല്ലുകളായി ഉപയോഗിക്കുന്നു. എന്നാല്‍ രത്നക്കല്ലുകളുടെ കൂട്ടത്തില്‍ മൂല്യം കുറഞ്ഞവയാണിവ.

വളരെ കനംകുറഞ്ഞ ഓര്‍തോക്ളേസ് ധാതുവിന്റെ ഘടകങ്ങളും സോഡിയം ഫെല്‍സ്പാറായ ആല്‍ബൈറ്റിന്റെ ഘടകങ്ങളും ചേര്‍ന്ന് പരസ്പരം അടുക്കുകളായി കാണപ്പെടുന്ന ശുദ്ധമല്ലാത്ത വര്‍ണരഹിതധാതുവിനെയും ചന്ദ്രകാന്തം എന്നു പറയാറുണ്ട്. കൂടുതലും ചരല്‍ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. ഗ്രാനുലൈറ്റ് ശിലകളിലും പെഗ്മറ്റൈറ്റ് ശിലകളിലും ഇവ കാണപ്പെടുന്നു.

സ്വിറ്റ്സര്‍ലണ്ട്, മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ചന്ദ്രകാന്തക്കല്ലുകള്‍ കാണുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദ്രകാന്തം ലഭിക്കുന്നത് ശ്രീലങ്കയില്‍ നിന്നുമാണ്. ശ്രീലങ്കയില്‍നിന്നും മ്യാന്‍മറില്‍നിന്നും ലഭിക്കുന്ന ചരല്‍ രൂപത്തിലുള്ള ചന്ദ്രകാന്തം രത്നമൂല്യത്തില്‍ മുന്നില്‍ നില്ക്കുന്നതാണ്. ഇന്ത്യയില്‍ നിന്നു ലഭിക്കുന്നവ അത്ര മികച്ചതല്ല; ഇവ അതാര്യവുമാണ്. വെള്ളയും മഞ്ഞകലര്‍ന്നതും, ചുവപ്പുകലര്‍ന്നതും, നീലകലര്‍ന്ന ചാരനിറമുള്ളതും ആയി പല നിറങ്ങളില്‍ ഇവ ഇവിടെ കാണപ്പെടുന്നു. തെക്കന്‍ കേരളത്തിലെ വെഞ്ഞാറമൂട്, വെമ്പായം, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അമൂല്യമായ മറ്റു രത്നക്കല്ലുകളുമായി ചേര്‍ന്ന് ചന്ദ്രകാന്തം ലഭിക്കുന്നുണ്ട്.

ശ്രീലങ്കയിലെ അനുരാധപുരത്തുള്ള സിംഹളര്‍ നിര്‍മിച്ച ശില്പങ്ങളില്‍ വിലപിടിപ്പുള്ള ചന്ദ്രകാന്തക്കല്ലുകള്‍ ധാരാളം പതിച്ചിട്ടുണ്ട്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍