This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍വേദി, സുധാംശു (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍വേദി, സുധാംശു (1943 - )

ഉത്തരേന്ത്യക്കാരനായ മലയാള സാഹിത്യകാരന്‍. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍പ്പെട്ട മാധവ്നഗറില്‍ 1943 ഫെ. 15-ന് ചതുര്‍വേദി ജനിച്ചു. ജാനകീദേവിയും പണ്ഡിറ്റ് പ്രഭുദയാല്‍ ചതുര്‍വേദിയുമാണ് മാതാപിതാക്കള്‍.

1965-ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം സംസ്കൃതം, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 118 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയിലെ ഉത്തമ നോവലുകള്‍ മലയാളത്തിലേക്കും മലയാളത്തിലെ പല മികച്ച കൃതികള്‍ ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സംസ്കൃത സാഹിത്യത്തില്‍ അവഗാഹം നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ രചനകളാണ് കാളിദാസന്‍-ഒരു പഠനം, ഭാസന്‍-ഒരു പഠനം, വേദവ്യാസ ദര്‍ശനം, കാളിദാസ സര്‍വസ്വം, ഭാസനാടക സര്‍വസ്വം, നാരായണീയ പ്രവേശകം മുതലായവ. യശ്പാലിന്റെ രണ്ടുനോവലുകള്‍, ജന്മാന്തരം, അമൃതവും വിഷവും, തീരഭൂമി മുതലായവ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷകളില്‍ ചിലതു മാത്രമാണ്. തകഴി, ജി. ശങ്കരക്കുറുപ്പ്, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട് എന്നിവരുടെ കൃതികള്‍ ഹിന്ദിയിലേക്കും ചതുര്‍വേദി പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍