This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍വേദി, പരശുരാം (1879 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍വേദി, പരശുരാം (1879 - ?)

പണ്ഡിതനും ഹിന്ദിഭക്തികാവ്യങ്ങളുടെ പുരസ്കര്‍ത്താവും. 1879-ല്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്നും ബി.എ., എല്‍.എല്‍.ബി. ബിരുദങ്ങളും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടി. ഔദ്യോഗികജീവിതം ആരംഭിച്ചത് വക്കീലായിട്ടാണ്. എങ്കിലും മധ്യകാല ഹിന്ദികവിതയിലെ ഭക്തിപ്രസ്ഥാനത്തെ അടുത്തറിഞ്ഞ ആള്‍ എന്ന നിലയിലാണ് പ്രസിദ്ധന്‍.

ഹിന്ദി ഭക്തികാവ്യപ്രസ്ഥാനത്തിന്റെ ആധികാരിക റഫറന്‍സ് ഗ്രന്ഥമായ ഉത്തരിഭാരത് കീ സന്ത് പരമ്പര ആണ് ആദ്യകൃതി. മധ്യകാലീന്‍ പ്രേമ്സാധന, വൈഷ്ണവ് ധര്‍മ് ഔര്‍ മാനസ് കീ രാംകഥ, കബിര്‍ സാഹിത്യ കീ പരഖ്, സന്ത് സാഹിത്യ കീ ഭൂമിക, ഭക്തി സാഹിത്യ മേം മധുരോപാസന എന്നിവയാണ് മുഖ്യകൃതികള്‍. അവസാനകൃതിയായ ഭക്തിമാര്‍ഗി ബൌദ്ധധര്‍മ് ബുദ്ധമതത്തിലെ ഭക്തിധാരണയെ വിശകലനം ചെയ്യുന്നതാണ്.

വാരാണസിയിലെ നാഗരി പ്രചാരണി സഭ, അലഹബാദിലെ ഭാരതീയ ഹിന്ദി പരിഷത് എന്നിവിടങ്ങളിലെ സ്ഥിരാംഗമായിരുന്നു ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍