This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍വിംശതിശ്രുതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍വിംശതിശ്രുതികള്‍

ചതുര്‍വിംശതിശ്രുതികള്‍ പ്രകാരം സാധാരണ ഗാന്ധാരത്തിനും അന്തരഗാന്ധാരത്തിനും ഇടയ്ക്ക് പ്രതി അന്ധര ഗാന്ധാരം എന്ന ഒരു ശ്രുതിയും, കൈശികി നിഷാദം, കാകലി നിഷാദം എന്നിവയ്ക്കു ഇടയിലായി പ്രതികാകലി നിഷാദം എന്നൊരു ശ്രുതിയും ഉള്ളതായി കാണുന്നു. ഈ രണ്ട് ശ്രുതികളും സാവേരി രാഗത്തിന്റെ സരിഗരിസ, പധനിധപമഗരിസ എന്നീ സഞ്ചാരങ്ങളില്‍ വരുന്നതായി കാണാം. മേല്പറഞ്ഞ മേളാധികാര ലക്ഷണത്തിന്റെ കര്‍ത്താവ് ആരാണെന്ന് എവിടെയും പറഞ്ഞുകാണുന്നില്ല. മേളാധികാര ലക്ഷണത്തിന്റെ കൈയെഴുത്തുപ്രതി തഞ്ചാവൂരിലെ സരസ്വതി മഹാള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ അപൂര്‍വ ഗ്രന്ഥത്തില്‍ 24 ശ്രുതികളെക്കുറിച്ച് പറയുന്നുണ്ട്. ഇന്നത്തെ രീതിയില്‍ 22 ശ്രുതികളുടെ വിഭജനം, ഷട്ജ (സ), പഞ്ചമ (പ) സ്വരങ്ങള്‍ക്ക് ഓരോ ശ്രുതി വീതവും മറ്റു അഞ്ച് സ്വരങ്ങളായ രി, ഗ, മ, ധ, നി എന്നിവയ്ക്ക് നാല് ശ്രുതികള്‍ വീതവും അങ്ങനെ ആകെ 22 ശ്രുതികളാണ്.

താഴെപ്പറയുന്നവയാണ് ചതുര്‍വിംശതിശ്രുതികള്‍.

1. ഷട്ജം, 2. പ്രതിശുദ്ധരിഷഭം, 3. ശുദ്ധരിഷഭം, 4. പ്രതിചതുശ്രുതിരിഷഭം, 5. ചതുശ്രുതിരിഷഭം (ശുദ്ധഗാന്ധാരം) (ഇവയുടെ സ്ഥാനം രണ്ടും ഒന്നുതന്നെ), 6. പ്രതിസാധാരണ ഗാന്ധാരം അഥവാ പ്രതിഷട് ശ്രുതിരിഷഭം, 7. സാധാരണ ഗാന്ധാരം അഥവാ ചതുശ്രുതിരിഷഭം, 8. പ്രതിഅന്തരഗാന്ധാരം, 9. അന്തര ഗാന്ധാരം, 10. ച്യുതമധ്യമം, 11. ശുദ്ധമധ്യമം, 12. അപ്രതിമധ്യമം, 13. പ്രതിമധ്യമം, 14. ച്യുതപഞ്ചമമധ്യമം (വരാളി മധ്യമം), 15. പഞ്ചമം, 16. പ്രതിശുദ്ധധൈവതം, 17. ശുദ്ധധൈവതം, 18. പ്രതിചതുശ്രുതിധൈവതം (പ്രതിശുദ്ധനിഷാദം), 19. ചതുശ്രുതിധൈവതം (ശുദ്ധനിഷാദം), 20. പ്രതികൈശികിനിഷാദം, 21. കൈശികിനിഷാദം, 22. പ്രതികാകലിനിഷാദം, 23. കാകലിനിഷാദം, 24. ച്യുതഷട്ജനിഷാദം.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍