This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:50, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചതയം

ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ഇരുപത്തിനാലാമത്തെ നക്ഷത്രം. സംസ്കൃതത്തില്‍ ശതഭിഷക് എന്നുപറയുന്നു. ശതതാരക, പ്രാചേതസ്സ്, വരുണന്‍ എന്നിവയും ചതയത്തിന്റെ പര്യായങ്ങളാണ്. ജ്യോതിശ്ശാസ്ത്രത്തില്‍ ഈ നക്ഷത്രത്തിന്റെ പേരു λ -അക്വാരീ (λ -Aquarii) എന്നാണ്. ഈ നക്ഷത്രസമൂഹത്തില്‍ അനേകം നക്ഷത്രങ്ങളാണുള്ളത്. കുംഭരാശിയിലെ 6o40' മുതല്‍ 20o വരെയുള്ള രാശിചക്രമേഖലയെയാണ് ചതയം നക്ഷത്രം എന്നു ജ്യോതിഷത്തില്‍ പറയുന്നത്. ചതയവും ഹസ്തവും അന്യോന്യം വേധമുള്ളവയാണത്രെ. ചതയം നാളില്‍ ജനിച്ചാല്‍ വാഗ്മിത്വം, ധൂര്‍ത്ത്, ധനികത, സാഹസികത ഇത്യാദി ഫലങ്ങള്‍ ബന്ധപ്പെട്ട ദശയില്‍ ഉണ്ടാകും എന്നാണ് ജ്യോതിഷവിശ്വാസം.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A4%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍